പെരിയ ഇരട്ടക്കൊലപാതകക്കേസ് ; കെവി കുഞ്ഞുരാമന്‍ അടക്കം നാല് പേര്‍ക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞുരാമന്‍ അടക്കം നാല് പേര്‍ക്ക് ഉപാധികളോടെ കൊച്ചി സിജെഎം കോടതി ജാമ്യം അനുവദിച്ചു. പാസ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കോടതി പ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ വി കുഞ്ഞുരാമന് പുറമെ സിപിഎം നേതാവ് കെ വി ഭാസ്കരന്‍, ഇരുപത്തി മൂന്നാം പ്രതി ഗോപന്‍ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. ജാമ്യം നേടിയ മൂന്ന് പേരും പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പേരുമടക്കം എല്ലാവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപെട്ടിരുന്നു.

ഇതില്‍ മുന്‍ എംഎല്‍എയും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമന്‍, സിപിഎം നേതാവ് കെ.വി.ഭാസകരന്‍, ഇരുപത്തി മൂന്നാം പ്രതി ഗോപന്‍ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവര്‍ ഹാജരായില്ല. നോട്ടീസ് ലഭിക്കാന്‍ വൈകിയതിനാലാണ് ഹാജരാകാത്തതെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇവരോട് 22 ന് ഹാജരാവന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

ബാക്കിയുള്ളവരില്‍ ജയിലിലുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും മറ്റുള്ളവര്‍ നേരിട്ടും ഹാജരായി. നേരിട്ടെത്തിയ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എന്‍ ബാലകൃഷ്ണന്‍, പതിനൊന്നാം പ്രതി മണി എന്നിവര്‍ക്ക് ജാമ്യം നീട്ടി നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...