പെരിയ ഇരട്ടക്കൊല കേസ് ; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്

For full experience, Download our mobile application:
Get it on Google Play

കാസർകോട്: പരോൾ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ റീൽ ഷൂട്ട്. ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്. നിലവിൽ പരോളിലാണ് അശ്വിൻ. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്നായിരുന്നു പരോൾ വ്യവസ്ഥയിലൊന്ന്. പെരിയ ഇരട്ടക്കൊലപാതക കേസിൽ കൂട്ട പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരോൾ വ്യവസ്ഥയുടെ ലംഘനം. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. കേസിലെ പത്ത് പ്രതികളിൽ ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇരുപത് ദിവസത്തേക്കാണ് ഇവര്‍ക്ക് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയത്.

കൂട്ട പരോൾ വിവാദമായതോടെ കേസിലെ മറ്റ് നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇവരെ ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകിയെന്നായിരുന്നു പരാതി. മാധ്യമ വാർത്തകളെ തുടർന്ന് കൂട്ടപരോൾ വിവാദമായതോടെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. പരോൾ അനുവദിച്ചത് ചട്ട പ്രകാരമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ മാത്രമേ ഈ നാല് പേർക്ക് പുറത്തിറങ്ങാൻ ഇനി അനുമതി നൽകൂ എന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...