കാസര്‍ഗോഡ് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ഇന്നലെ രാത്രി ശ്രീധരന്‍റെ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വീടിന് മുന്നില്‍ പിച്ചചട്ടി സമര്‍പ്പിച്ച് പ്രതിഷേധിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. സിപിഎം നിര്‍ദേശ പ്രകാരമാണ് ശ്രീധരന്‍ ഒമ്പത് പ്രതികളുടെയും വക്കാലത്ത് ഏറ്റെടുത്തതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇത് മുന്‍ നിര്‍ത്തി വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സജീവമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി എന്നിവര്‍ ശക്തമായ ഭാഷയിലാണ് സി.കെ ശ്രീധരനെതിരെ പ്രതികരിച്ചത്.
സി.കെ ശ്രീധരന്‍റെ വഞ്ചന രാഷ്ട്രീയമായി തുറന്ന് കാട്ടുമെന്ന് കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും വ്യക്തമാക്കി. സി കെ ശ്രീധരന്‍ കുടുംബത്തിലെ അംഗത്തേപ്പോലെ കൂടെനിന്ന് തങ്ങളെ ചതിച്ചുവെന്നാണ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുബത്തിന്‍റെ ആരോപണം. പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒമ്പത് പ്രതികള്‍ക്ക് വേണ്ടിയാണ് അഡ്വ. സികെ ശ്രീധരന്‍ വക്കാലത്ത് ഏറ്റെടുത്തത്. ഈയിടെയാണ് കോണ്‍ഗ്രസ് വിട്ട് അഡ്വ. സികെ ശ്രീധരന്‍ സിപിഎമ്മില്‍ ചേര്‍ന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.