Thursday, May 8, 2025 7:57 am

പെരിയ കേസ് : സി.ബി.ഐ.ക്ക് വഴങ്ങി സര്‍ക്കാര്‍ ; കാസര്‍കോട് ക്യാമ്പ് ഓഫീസ് അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സി.ബി.ഐ.ക്ക് കാസര്‍കോട് ക്യാമ്പ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലാണ് ക്യാമ്പ് അനുവദിക്കുക. അടുത്ത ആഴ്ച ക്യാമ്പ് ഔദ്യോഗികമായി കൈമാറും. ക്യാമ്പിന് പുറമേ ജീവനക്കാരും വാഹനവും വേണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ അനുവദിക്കുന്നത് പോലീസ് മേധാവിയുടെ പരിഗണനയിലാണ്. അടുത്ത ആഴ്ച അലോട്ട്‌മെന്റ് ഉണ്ടാകും. പോലീസില്‍ നിന്നാണ് സി.ബി.ഐ.ക്ക് ജീവനക്കാരെ നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും കൊലപാതകം തിരുവനന്തപുരം യുണിറ്റ് ആണ് അന്വേഷി ക്കുന്നത്.

കാസര്‍കോട് തങ്ങി അന്വേഷണം നടത്താന്‍ ക്യാമ്പ് ഓഫീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ ആദ്യ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചില്ല. തീരുമാനം വൈകിയതോടെ ഈ മാസം ആദ്യം സി.ബി.ഐ. വീണ്ടും കത്തയച്ചു. ഇതോടെയാണ് ക്യാമ്പ് ഓഫീസ് അനുവദിക്കാന്‍ തീരുമാനമായത്. കാസര്‍കോട്ടെത്തി കൊലപാതകത്തിന്‍റെ പുനരാവിഷ്‌കാരം നടത്തി അന്വേഷണത്തിന് തുടക്കമിട്ട ശേഷം സി.ബി.ഐ. സംഘം തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. എസ്.പി.നന്ദകുമാരന്‍ നായര്‍, ഡി.വൈ.എസ്.പി. അനന്തകൃഷ്ണന്‍ എന്നിവരടക്കമുളള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സി.ബി.ഐ. അന്വേഷണം. അടുത്ത ആഴ്ച അന്വേഷണസംഘം വീണ്ടും കാസര്‍കോട്ടെത്തും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് രണ്ടാണ്ട്

0
മലപ്പുറം: 22 പേരുടെ ജീവനെടുത്ത ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമയിലാണ് മലപ്പുറം...

കെട്ടിടത്തിന്റെ മേൽക്കൂരയിൽ മൃതദേഹങ്ങൾ കണ്ടെത്തി

0
കുവൈത്ത് സിറ്റി : കുവൈത്തിലെ ഖൈത്താൻ പ്രദേശത്ത് ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ...

ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ ഗാസ്സയിൽ കൊല്ലപ്പെട്ടത് 59 പേർ

0
ഗാസ്സസിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം ഗാസ്സയിൽ കൊല്ലപ്പെട്ടത്​ 95പേർ. ഗാസ്സയിൽ...

നീറ്റ് പ്രവേശന പരീക്ഷയിൽ തോൽവി ഭയന്ന് ആത്മഹത്യ ചെയ്ത് രണ്ടു വിദ്യാർത്ഥികൾ

0
ഹൈദരാബാദ്: മേയ് നാലിന് നടന്ന നീറ്റ് പ്രവേശന പരീക്ഷയിൽ തോൽവി ഭയന്ന്...