തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുഞ്ഞിരാമന്‍റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയ യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) കോവിഡ് ബാധിച്ച് മരിച്ചു. ഡിസംബർ 16ന് കോവിഡ് പോസിറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിന്നീട് ഗിലൻ ബാരി സിൻഡ്രോം രോഗം വന്നതോടെയാണ് ആരോഗ്യം മോശമായത്.

ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഹരിപ്രസാദിന്‍റെ ആരോഗ്യനില ഇന്നലെ രാത്രി മുതൽ അതീവ ഗുരുതരമായി തുടരുകയായിരുന്നു.
സിദ്ദീഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന ‘ഗെറ്റുഗദർ’ എന്ന സിനിമയുടെ തിരക്കഥ പൂർത്തീകരിച്ച് 2021 ഏപ്രിലിൽ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിന്‍റെ വിയോഗം. കോഴിക്കോട് ജില്ലയിലെ മടവൂർ ആണ് സ്വദേശം. പിതാവ് പത്മനാഭൻ നായർ (മരിച്ചു), മാതാവ് സുഭദ്ര, സഹോദരൻ കേണൽ ജയപ്രസാദ്. ഹരിപ്രസാദ് കൊളേരി അവിവാഹിതനാണ്. ശവസംസ്കാരം വൈകീട്ട് കോവിഡ് മാനദണ്ഡ പ്രകാരം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...