Thursday, May 8, 2025 8:46 pm

നന്ദി പറഞ്ഞ് കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛന്മാര്‍ ; ഉപവാസ സമരം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പെരിയ : പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട നടപടിയില്‍ നന്ദിരേഖപ്പെടുത്തി ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം. കോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.യും കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അച്ഛന്മാരും നടത്തുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. കേസില്‍ സി.ബി.ഐ. അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്.

നീതിപീഠത്തില്‍ വിശ്വാസമുണ്ട്. എല്ലാ ഗൂഢാലോചനയും പുറത്തുവരട്ടെ, സര്‍ക്കാരിന്റെ അനീതിക്കെതിരെയുള്ള നടപടിയാണ് കോടതിയുടേത്. ഇതിനായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സത്യാഗ്രഹമിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കും നന്ദി പറയുന്നുവെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണനും കൃപേഷിന്റെ അച്ഛനായ കൃഷ്ണനും കോടതി ഉത്തരവിനോട് പ്രതികരിച്ചു. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു.

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് നടപടി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. 2019 സെപ്റ്റംബര്‍ 30-നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിയുണ്ടായത്. അതേസമയം കുറ്റപത്രം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അറ്റകുറ്റപ്പണികൾക്കായി മുംബൈ വിമാനത്താവളത്തിലെ റൺവേകൾ അടച്ചിട്ടു

0
മുംബൈ: മൺസൂണിനു മുമ്പുള്ള അറ്റകുറ്റപ്പണികൾക്കായി മുംബൈയിലെ സിഎസ്എംഐഎ റൺവേകൾ ആറ് മണിക്കൂർ...

കോഴിക്കോട് മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍

0
കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മോഷണം നടത്തിയ...

രാസലഹരിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

0
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ രാസലഹരിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്...

ഉപഭോക്തൃവിധി നടപ്പിലാക്കിയില്ല ; LG ഇലക്ട്രോണിക്സ് എം ഡി ക്കും കടയുടമക്കും വാറണ്ട്

0
തൃശ്ശൂര്‍ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ എതിർ കക്ഷികൾക്ക്...