തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് സിബിഐക്ക് കൈമാറി. പെരിയ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് രേഖകള്‍ കൈമാറിയിരിക്കുന്നത്. പെരിയ കേസ് സിബിഐക്ക് കൈമാറാന്‍ ഇന്നലെ സുപ്രീംകോടതി ഉത്തരവ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് രേഖകള്‍ കൈമാറിയത്. പെരിയ ഇരട്ടക്കൊലപാതക കേസ് ഹൈക്കോടതിയാണ് സിബിഐക്ക് കൈമാറാന്‍ ഉത്തരവ് നല്‍കിയത്. ഇതിനു ശേഷം ആറു പ്രാവശ്യം രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിരുന്നു. അപ്പീലുകള്‍ നല്‍കിയത് ചൂണ്ടികാട്ടി ക്രൈംബ്രാഞ്ച് രേഖകള്‍ കൈമാറിയിരുന്നില്ല.