ആലുവ :പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു.ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. ഇത് തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ട് ദിവസം ഇടവേളകളില്ലാതെ മഴ പെയ്തപ്പോഴേക്കും പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുകയായിരുന്നു.പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലൂടെയും മറ്റും പാടശേഖരങ്ങളിലേക്കും മറ്റു താഴ്ന്ന ഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. വീണ്ടും വെള്ളമുയര്‍ന്നാല്‍ ആലുവ ഭാഗത്ത് പെരിയാറിന്‍റെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറാന്‍ സാധ്യതയുണ്ട്.
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു
RECENT NEWS
Advertisment