കല്ലേലി കാവിലെ പത്താമുദയ മഹോത്സവത്തിന് വിഷുക്കണി ദർശനത്തോടെ ആരംഭം കുറിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : 999 മലകൾക്ക് മൂലസ്ഥാനം വഹിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ 10 ദിവസം നീണ്ട് നിൽക്കുന്ന പത്താമുദയ മഹോത്സവത്തിന് വിഷുക്കണി ദർശനത്തോടെ ആരംഭം കുറിക്കും.
വെളുപ്പിനെ 4 മണിയ്ക്ക് മല ഉണർത്തൽ, കാവ് ഉണർത്തൽ, താംബൂല സമർപ്പണം. 41 തൃപ്പടി പൂജ. വിഷുക്കണി ദർശനം രാവിലെ 6 മണിയ്ക്ക്. 6.30 മണി മുതൽ നെൽപ്പറ, മഞ്ഞൾപ്പറ, നാണയപ്പറ, അൻപൊലി, അടയ്ക്കാപ്പറ, നാളികേരപ്പറ, കുരുമുളക്പറ, എള്ള് പറ സമർപ്പണം, 7 മണി മുതൽ പത്താമുദയ മഹോത്സവത്തിന് ആരംഭം കുറിച്ച് 999 മലയ്ക്ക് കരിക്ക് പടേനി സമർപ്പണം. 8.30 ന് ഉപസ്വരൂപ പൂജകൾ, വാനരയൂട്ട്, മീനൂട്ട്, മലക്കൊടി പൂജ, മല, വില്ല് പൂജ, പ്രഭാത പൂജ, പുഷ്പാഭിഷേകം.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അഡ്വ ജനീഷ് കുമാർ എം എൽ എ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയ് എന്നിവർ ചേർന്ന് ഒന്നാം മഹോത്സവം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറയും. രാവിലെ 10 മണി മുതൽ സമൂസദ്യ 10.30 ന് കല്ലേലി കൗള ഗണപതി പൂജ, 11.30 ന് ഊട്ട് പൂജ, വൈകിട്ട് 6.30 മുതൽ 41 തൃപ്പടി പൂജ, ദീപാരാധന ദീപക്കാഴ്ച ചെണ്ടമേളം രാത്രി 8 മുതൽ പ്രകൃതി സത്യങ്ങളെ സാക്ഷി വെച്ച് മല ഉണർത്തി ചരിത്ര പുരാതനമായ കുംഭപ്പാട്ട് എന്നിവ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...