ബ്രിജ് ഭൂഷന്റെ റാലിക്ക് അനുമതി നിഷേധിച്ചു ; മാറ്റിവെയ്ക്കുന്നതായി പ്രഖ്യാപനം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതി യായ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് തിങ്കളാഴ്ച അയോധ്യയില്‍ നടത്താനിരുന്ന റാലി മാറ്റിവെച്ചു. റാലി നടത്തുന്നതിന് അയോധ്യ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതും റാലി പിന്‍വലിക്കാന്‍ ബ്രിജ് ഭൂഷണിനെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വനിതാ അത്‌ലറ്റുകളെ കടന്നുപിടിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികാതിക്രമം, പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.’ജന്‍ചേതന മഹാറാലി’ എന്ന പേരില്‍ റാലി നടത്താനായിരുന്നു തീരുമാനം. പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ തനിക്ക് ഉണ്ടെന്ന് ബ്രിജ് ഭൂഷന്‍ അവകാശപ്പെട്ടിരുന്നു. സന്ന്യാസിമാരുടെ ആശീര്‍വാദത്തോടെ റാലി നടത്തുമെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രഖ്യാപനം.

കേസില്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുന്നത് ബിജെപിയെ സമ്മര്‍ദ്ദിലാക്കിയിട്ടുണ്ട്. അതിനിടെ തന്റെ ശക്തി കാണിക്കാനാണ് ബ്രിജ് ഭൂഷണ്‍ റാലി നടത്തുന്നത് എന്നായിരുന്നു രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കിയ സൂചന. അതിനിടെയാണ് റാലി നടത്തുന്നതിന് അനുമതി നിഷേധിച്ചതായി അയോധ്യ ജില്ലാ ഭരണകൂടം അറിയിച്ചത്. ബ്രിജ് ഭൂഷണിന് വേണ്ടി ബിജെപി കൗണ്‍സിലറാണ് റാലിക്ക് അനുമതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.

ഇതോടെ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന റാലി കുറച്ച് ദിവസത്തേയ്ക്ക് നീട്ടിവെച്ചതായി ബ്രിജ് ബൂഷണ്‍ അറിയിക്കുകയായിരുന്നു. റാലി നടത്തുന്നതിനോട് യുപിയിലെ ബിജെപി പ്രാദേശിക, ജില്ലാ നേതൃത്വത്തിന് ചെറിയ തോതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നുവെന്നാണ് വിവരം. റാലി മാറ്റിവയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍, രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരെ ‘തെറ്റായ കുറ്റം’ ചുമത്തുകയാണെന്ന് അദ്ദേഹം വീണ്ടും അവകാശപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...