റാന്നി: പുതമണ്ണിൽ പുതിയ പാലം നിർമ്മിക്കുന്നതിനായി ധനകാര്യ വകുപ്പ് അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎൽഎ അറിയിച്ചു. പ്രധാന പാതയിലെ ഗതാഗതം മുടങ്ങിയതോടെ ജനങ്ങളാകെ ബുദ്ധിമുട്ടിലായി. പാലത്തിൻ്റെ അടിയന്തിര ആവശ്യകത എംഎൽഎ അറിയിച്ചതിനെ തുടർന്ന് പ്രത്യേക അനുമതിയാണ് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നൽകിയത്. പുതിയ പാലത്തിനായി 2.65 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബ്ലോക്കു പടി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെ ഉണ്ടായിരുന്ന പാലത്തിന് കാലപ്പഴക്കം വന്നതിനെ തുടർന്ന് ബീം ഒടിഞ്ഞു. തുടർന്ന് ഇരുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇപ്പോൾ റാന്നിയിൽ നിന്നും കോഴഞ്ചേരിക്ക് പോകുന്ന വാഹനങ്ങൾ അന്ത്യാളൻകാവ് വഴിയും പേരൂച്ചാൽ പാലം വഴിയും ആണ് പോകുന്നത്.
പാതയുടെ പ്രാധാന്യം കണക്കിലെടുത്ത് പുതിയ പാലം നിർമ്മിക്കുവാൻ കാലതാമസം എടുക്കുന്നതിനാൽ താൽക്കാലിക പാത നിർമ്മിക്കുവാൻ 30.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. പഴയ പാലത്തിന് തൊട്ടു മുകളിലായി താത്ക്കാലികമായി വിട്ടു നല്‍കിയ സ്ഥലത്താണ് ഇതിൻ്റെ നിർമ്മാണ നടപടികൾ നടന്നു വരുന്നത്. തോട്ടിൽ റിംഗുകൾ സ്ഥാപിച്ച് അപ്രോച്ച് റോഡ് മണ്ണിട്ട് നികത്തിയാണ് താത്ക്കാലിക പാത നിർമ്മിക്കുക. പുതമണ്ണിൽ പുതിയ പാലം നിർമ്മിക്കുന്നതിനായുള്ള ഡിസൈനും എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം നേരത്തേ തയ്യാറാക്കി സർക്കാർ അനുമതിക്ക് സമർപ്പിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.