അഞ്ചലില്‍ സിവില്‍ പോലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ചതിന് പിന്നിൽ വ്യക്തിവിരോധമെന്ന് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അഞ്ചലില്‍ സിവില്‍ പോലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ചതിന് പിന്നിൽ വ്യക്തിവിരോധമെന്ന് കണ്ടെത്തൽ. സംഭവത്തിന് പിന്നിൽ രണ്ട് യുവതികളാണെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലിരിക്കെ യുവതികളിൽ ഒരാൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആർച്ചൽ സ്വദേശി വിവേകിന്റെ ബൈക്ക് കത്തിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശിനിയും സുഹൃത്തായ  വയനാട് സ്വദേശിനിയും പിടിയിലായത്. യുവതികളിൽ ഒരാൾ  കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു. യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോഴാണ് യുവതി വിഷം കഴിച്ചത്.

മുൻകൂട്ടി ആസൂത്രണം ചെയ്താണ് യുവതികൾ ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. യുവതികളിലൊരാളുമായി പോലീസുദ്യോഗസ്ഥന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. പിന്നീട് അദ്ദേഹം ഇതിൽ നിന്നും പിന്മാറിയതിന്‍റെ വൈരാഗ്യമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്നാണ് വിവരം. പുനലൂര്‍ എഎസ്പി യുവതികളെ വിശദമായി ചോദ്യം ചെയ്തു. യുവതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...