Monday, April 28, 2025 2:48 am

പ്രമേഹരോഗികള്‍ക്ക് പ്രത്യേക ലൈഫ് ഇൻഷുറൻസ് പദ്ധതിയുമായി ബജാജ് അലയൻസ്

For full experience, Download our mobile application:
Get it on Google Play

വൈവിധ്യമാർന്ന ഇൻഷുറൻസ് പോളിസികൾ ഇപ്പോൾ ലഭ്യമാണ്. ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് പ്രമേഹ ബാധിതർക്കായി പ്രത്യേക ടേം ഇൻഷുറൻസ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ബജാജ് അലയൻസ് ലൈഫ് ഡയബറ്റിക് എന്ന് പേരിട്ടിരിക്കുന്ന ഈ പോളിസി പ്രമേഹരോഗ ബാധിതർക്ക് ഗുണകരമാണ്. ബജാജ് അലയൻസ് ലൈഫ് ഡയബറ്റിക്‌ പ്ലാൻ ഒരു ടേം ഇൻഷുറൻസാണ്. പ്രമേഹ ബാധ്യതനായ പോളിസി ഉടമയുടെ മരണം സംഭവിച്ചാൽ, സം അഷ്വേർഡ് തുക നോമിനിക്ക് നൽകും. പോളിസി ഉടമ പോളിസി കാലാവധി അതിജീവിച്ചാൽ മെച്യൂരിറ്റി ആനുകൂല്യം ലഭിക്കില്ല.

ഏറ്റവും കുറഞ്ഞ പോളിസി കാലാവധി അഞ്ച് വർഷമായിരിക്കും. പരമാവധി 25 വർഷം വരെയാണ് കാലാവധി. ഏറ്റവും കുറഞ്ഞ സം അഷ്വേർഡ് തുക 25 ലക്ഷം രൂപയാണ്. പരമാവധി തുകക്ക് പരിധിയില്ല. ഈ പ്ലാനിൽ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 30 വയസാണ്. 60 വയസ് വരെ പോളിസിയിൽ അംഗമാകാനാകും. പ്രമേഹമുണ്ടെങ്കിൽ, ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷ നിരസിക്കാറുണ്ട്. ഇനി പ്രമേഹബാധിതർക്ക് ഇൻഷുറൻസ് നൽകാൻ കമ്പനികൾ തയ്യാറായാൽ തന്നെ വലിയ പ്രീമിയം തുക ഈടാക്കും. ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേക ഇൻഷുറൻസ് സഹായകരമാകും. വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്ക് കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഏർപ്പെടുത്താൻ സമഗ്രമായ ലൈഫ് കവർ ലഭിക്കുന്നത് വെല്ലുവിളിയായ സാഹചര്യത്തിലാണ് പുതിയ പോളിസി അവതരിപ്പിച്ചത്. പ്രമേഹ രോഗികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ടേം പ്ലാൻ പ്രമേഹബാധിതർ ഉയരുന്ന സാഹചര്യത്തിൽ നിരവധി പേർക്ക് സഹായകരമാകും.

ടൈപ്പ് 2 പ്രമേഹരോഗികൾക്കും HbA1C ലെവൽ എട്ട് ശതാമനം വരെയുള്ളവർക്കുമാണ് പോളിസി നൽകുക. പ്രമേഹ സാധ്യതയുള്ള വ്യക്തികൾക്കും പോളിസി എടുക്കാം. പോളിസിക്ക് കീഴിൽ ഒരാൾ 50 ലക്ഷം രൂപ സം അഷ്വേർഡ് തുകയാണ് തിരഞ്ഞെടുക്കുന്നത് എന്ന് കരുതുക. 35 വയസുള്ള ഒരാൾ വാർഷിക പ്രീമിയം പേയ്‌മെൻറ് ഓപ്ഷൻ തിരഞ്ഞെടുത്താൽ 20 വർഷത്തെ പോളിസിക്ക് പ്രീമിയമായി 13,533 രൂപ അടക്കണം. പോളിസി ഉടമകൾക്ക് വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ ഓപ്ഷനുകളും തിരഞ്ഞെടുക്കാം. പ്രതിമാസ പ്രീമിയം അടയ്ക്കാനുള്ള ഓപ്ഷനും ലഭിക്കും. പോളിസി ഓൺലൈനായി വാങ്ങാനാകും. പോളിസി കാലാവധിയിൽ പോളിസി ഉടമ മരണപ്പെട്ടാൽ നിയമപരമായ അവകാശികൾക്ക് മരണശേഷം സം അഷ്വേർഡ് തുക ലഭിക്കും. പോളിസി ഉടമയുടെ മരണത്തോടെ പോളിസിയും അവസാനിക്കും. സം അഷ്വേർഡ് തുക വാർഷിക പ്രീമിയത്തിന്റെ 10 മടങ്ങ് കൂടുതലായിരിക്കും. മരണ തീയതി വരെ അടച്ച മൊത്തം പ്രീമിയത്തിന്റെ 105 ശതമാനം അധികം ലഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരിയിൽ പടക്കക്കടയിൽ തീപിടുത്തം ; ഒരാള്‍ക്ക് പൊള്ളലേറ്റു

0
പത്തനംതിട്ട: കോഴഞ്ചേരിയിൽ പടക്കക്കടയിൽ തീപിടുത്തം. സംഭവത്തിൽ ഒരാള്‍ക്ക് പൊള്ളലേറ്റു. പടക്കക്കടയ്ക്ക് അടുത്തുള്ള...

ഇടമറ്റം വിലങ്ങുപാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയില്‍ നിന്നും വന്ന വാഹനവുമായി കൂട്ടിയിടിച്ച്‌ അപകടം

0
പാലാ: ഇടമറ്റം വിലങ്ങുപാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയില്‍ നിന്നും വന്ന...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റിൽ

0
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റിൽ. കഴിഞ്ഞ...

16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: മണക്കാട് 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ...