നിലവിലെ പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്നത് സീനിയർ സിറ്റീസൺസ് സേവിങ്സ് അക്കൗണ്ടിനാണ്. പ്രതിവർഷം 8.2 ശതമാനം പലിശയാണ് ലഭിക്കുന്നത്. പ്രധാന ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന പലിശ നിരക്കിനേക്കാൾ കൂടുതലാണിത്. 1000 രൂപയാണ് അക്കൗണ്ടിലെ കുറഞ്ഞ നിക്ഷേപം. പിന്നീട് 1000 രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപം നടത്താം. പരമാവധി 30 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ ആകുക.
ആർക്കൊക്കെ അക്കൗണ്ട് തുറക്കാനാകും?
60 വയസ്സിന് മുകളിലുള്ള വ്യക്തികൾക്ക് പദ്ധതിക്ക് കീഴിൽ അക്കൗണ്ട് തുറക്കാം
അതേസമയം 55 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയുമുള്ള വിരമിച്ച സർക്കാർ ജീവനക്കാർക്ക് നിബന്ധനകളോടെ നിക്ഷേപം നടത്താം. പക്ഷേ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിച്ച് ഒരു മാസത്തിനുള്ളിൽ നിക്ഷേപം നടത്തിയിരിക്കണം. 50 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയുമുള്ള വിരമിച്ച ഡിഫൻസ് ജീവനക്കാർക്കും വ്യവസ്ഥകൾക്ക് വിധേയമായി നിക്ഷേപം നടത്താം. വ്യക്തിഗത അക്കൗണ്ടുകളോ ജോയിന്റ് അക്കൗണ്ടോ തുറക്കാൻ ആകും. ഒരു ജോയിന്റ് അക്കൗണ്ടിലെ മുഴുവൻ തുകയും ആദ്യ അക്കൗണ്ട് ഉടമയ്ക്ക് മാത്രമായിരിക്കും. അക്കൗണ്ടിൽ എന്തെങ്കിലും അധിക നിക്ഷേപം നടത്തിയാൽ അധിക തുക നിക്ഷേപകന് റീഫണ്ട് ചെയ്യപ്പെടും. അധിക നിക്ഷേപം നടത്തിയ തീയതി മുതൽ റീഫണ്ട് തീയതി വരെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് മാത്രമേ ബാധകമാകൂ. ഈ സ്കീമിന് കീഴിലുള്ള നിക്ഷേപത്തിന് 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവും ലഭിക്കും.
പലിശ ത്രൈമാസ അടിസ്ഥാനത്തിൽ അക്കൗണ്ടിൽ എത്തും
ഓരോ പാദത്തിലും പലിശ അക്കൗണ്ട് ഉടമ ക്ലെയിം ചെയ്യുന്നില്ലെങ്കിൽ കൂട്ടു പലിശ ഉണ്ടാകില്ല.
മറ്റ് സേവിംഗ്സ് അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റ് വഴി പലിശ എടുക്കാൻ ആകും എന്ന മെച്ചവുമുണ്ട്.
ഒരു സാമ്പത്തിക വർഷത്തിൽ എല്ലാ സ്മോൾ സേവിങ്സ് അക്കൗണ്ടുകളിലെയും മൊത്തം പലിശ 50,000 രൂപയിൽ കൂടുതലാണെങ്കിൽ പലിശയ്ക്ക് നികുതി ബാധകമാണ്. ടിഡിഎസ് മൊത്തം പലിശയിൽ നിന്ന് കുറയ്ക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033