ജീവിതച്ചെലവുകൾ നിത്യേന ഉയരുന്നതിനിടെ, ഒരു അത്യാവശ്യ ഘട്ടം നേരിടേണ്ടി വന്നാൽ ഭൂരിഭാഗം സാധാരണക്കാർക്കും ഏതെങ്കിലും തരത്തിലുള്ള വായ്പകളെ ആശ്രയിക്കേണ്ടതായി വന്നേക്കാം. ചിലർ ജീവിതശൈലി ഉയർത്തുന്നതിനും മറ്റ് ആവശ്യങ്ങൾക്കായുമൊക്കെ വായ്പകളെ തേടുന്നു. അതേസമയം ചില വായ്പകൾക്ക് നിരവധി രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. എന്നാൽ യോഗ്യരായ അപേക്ഷകർക്ക്, പേഴ്സണൽ ലോണുകൾ താരതമ്യേന വേഗത്തിൽ ലഭിക്കുന്നു.
ഭൂരിഭാഗം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പേഴ്സണൽ ലോണിന്റെ അപേക്ഷയോടൊപ്പം പാൻ കാർഡ് (PAN Card) വിശദാംശങ്ങൾ ചോദിക്കുന്നുണ്ട്. ബാങ്കുകളിൽ പാൻ കാർഡ് ഇല്ലാതെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ട് നേരിടും. എന്നിരുന്നാലും പാൻ കാർഡ് വിശദാംശം നൽകാതെയും പേഴ്സണൽ ലോൺ എടുക്കാൻ കഴിയും. ഭാഗ്യം കൂടെയില്ലെങ്കിൽ അൽപ്പം ബുദ്ധിമുട്ടേണ്ടി വരുമെന്ന് മാത്രം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പാൻ കാർഡിന് അപേക്ഷിച്ചിട്ടു നിൽക്കുന്ന വേളയിൽ, ഏതെങ്കിലും അടിയന്തര കാരണങ്ങളാൽ പണത്തിന് അത്യാവശ്യം നേരിടുന്ന സാഹചര്യവും ഉരുത്തിരിയാം. അത്തരത്തിൽ പാൻ കാർഡ് കൈവശമില്ലാത്തപ്പോൾ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
• ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് വായ്പ ലഭിക്കാനുള്ള സാധ്യത വർധിക്കും.
• അവസാന മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കുക.
• ലളിതമായ നിബന്ധനകളുള്ള വായ്പ സ്ഥാപനത്തെ സമീപിക്കുക.
• വോട്ടർ ഐഡി, ഇലക്ട്രിസിറ്റി ബിൽ, ലാൻഡ്ഫോൺ ബിൽ തുടങ്ങിയവ പോലുള്ളവ തിരിച്ചറിയൽ രേഖയായി സമർപ്പിക്കാം.
• നേരത്തെ വായ്പ എടുത്ത് തിരിച്ചടച്ചിട്ടുള്ള ചരിത്രമുള്ളവർക്ക് പുതിയ വായ്പ കിട്ടാനുള്ള സാധ്യത കൂടുതലാണ്.
വിവിധതരം ജോലിയുള്ളവർക്ക് പാൻ കാർഡില്ലാതെ പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിനായുള്ള മാനദണ്ഡം ചുവടെ ചേർക്കുന്നു