തിരുവല്ല: എസ്.എന്‍.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ വികസന ക്ലാസും മെറിറ്റ് അവാര്‍ഡ് ദാനവും ആഗസ്റ്റ് 20ന് രാവിലെ 9 മുതല്‍ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മോട്ടിവേഷന്‍ ട്രെയിനര്‍ ബിബിന്‍ ഷാ ക്ലാസുകള്‍ നയിക്കും. യൂണിയനിലെ 48 ശാഖകളിലെ പത്ത് മുതല്‍ ബിരുദാനന്തര ബിരുദ ക്ലാസ് വരെയുള്ള (പ്രൊഫഷണല്‍ കോഴ്സ് ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഇതോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിലും പിഎച്ച്.ഡി, എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, എല്‍.എല്‍.ബി. എന്നീ കോഴ്സുകളിലും ഉന്നതവിജയം നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡ് ദാനവും ഉണ്ടായിരിക്കും. ഇതിനായി എ പ്ലസ് നേടിയ കുട്ടികളും പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉന്നതവിജയം നേടിയവരും പേര് ഉള്‍പ്പെടെയുള്ള വിശദവിവരങ്ങളും ശാഖാ സെക്രട്ടറിയുടെ കത്തും സഹിതം ആഗസ്റ്റ് അഞ്ചിന് മുമ്പ് യൂണിയന്‍ ഓഫീസില്‍ നേരിട്ട് നല്‍കണമെന്ന് യൂണിയന്‍ സെക്രട്ടറി അനില്‍ എസ്. ഉഴത്തില്‍ അറിയിച്ചു.