തിരുവല്ല യൂണിയനിൽ വ്യക്തിത്വ വികസന ക്ലാസും മെറിറ്റ് അവാർഡ് ദാനവും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: എസ്.എന്‍.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ വികസന ക്ലാസും മെറിറ്റ് അവാര്‍ഡ് ദാനവും ആഗസ്റ്റ് 20ന് രാവിലെ 9 മുതല്‍ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മോട്ടിവേഷന്‍ ട്രെയിനര്‍ ബിബിന്‍ ഷാ ക്ലാസുകള്‍ നയിക്കും. യൂണിയനിലെ 48 ശാഖകളിലെ പത്ത് മുതല്‍ ബിരുദാനന്തര ബിരുദ ക്ലാസ് വരെയുള്ള (പ്രൊഫഷണല്‍ കോഴ്സ് ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഇതോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിലും പിഎച്ച്.ഡി, എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, എല്‍.എല്‍.ബി. എന്നീ കോഴ്സുകളിലും ഉന്നതവിജയം നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡ് ദാനവും ഉണ്ടായിരിക്കും. ഇതിനായി എ പ്ലസ് നേടിയ കുട്ടികളും പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉന്നതവിജയം നേടിയവരും പേര് ഉള്‍പ്പെടെയുള്ള വിശദവിവരങ്ങളും ശാഖാ സെക്രട്ടറിയുടെ കത്തും സഹിതം ആഗസ്റ്റ് അഞ്ചിന് മുമ്പ് യൂണിയന്‍ ഓഫീസില്‍ നേരിട്ട് നല്‍കണമെന്ന് യൂണിയന്‍ സെക്രട്ടറി അനില്‍ എസ്. ഉഴത്തില്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....