പേരൂച്ചാല്‍ പാലവും അപകട ഭീഷണിയില്‍

For full experience, Download our mobile application:
Get it on Google Play

അയിരൂര്‍ : പുതമണ്‍ പാലം തകര്‍ന്ന്‌ വാഹനങ്ങള്‍ കീക്കോഴുര്‍ വഴി തിരിച്ചുവിട്ടതോടെ പെരൂച്ചാല്‍ പാലം അപകടത്തിലേക്ക്‌ നീങ്ങുന്നു. പാലവും സമീപന റോഡും നാശം നേരിടുന്തോറും ഇതിന്റെ പുനരുദ്ധാരണം വൈകുകയുമാണ്‌ . റാന്നി-കോഴഞ്ചേരി പാതയിലെ പുതമണ്‍ പാലത്തിനു തകര്‍ച്ച നേരിട്ടതോടെ വലിയ വാഹനങ്ങളെല്ലാം കീക്കൊഴൂര്‍ ജംഗ്ഷനില്‍ നിന്ന്‌ പേരൂച്ചാല്‍ പാലം കടന്ന്‌ ചെറുകോല്‍പ്പുഴ വഴിയാണ്‌ കടന്നു പോകുന്നത്‌. വാഹന തിരക്കേറിയതോടെ പേരൂച്ചാല്‍ പാലത്തിന്റെ ഉപരിതലത്തില്‍ കോണ്‍ക്രീറ്റിനു പലയിടത്തും വിള്ളല്‍ വീഴുന്നുണ്ട്‌. ഇതില്‍ വെള്ളം കെട്ടിക്കിടക്കുന്നത്‌ കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമാകുന്നു.

പാലം തുറന്ന ശേഷം കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ഇത്‌ മൂലം ആണ്‌ വിള്ളല്‍ ഉണ്ടാകുന്നത്‌. പാലത്തിന്റെ ഉപരിതലം ടാറിങ്‌ നടത്താത്തതും തകര്‍ച്ചക്ക്‌ കാരണമാകുന്നു. അടുത്തിടെ ജില്ലയില്‍ തുറന്ന മിക്ക പാലങ്ങളുടെയും ഉപരിതലമെല്ലാം ടാറിങ്‌ നടത്തിയതാണ്‌. അവിടെയൊന്നും വിള്ളല്‍ പ്രശ്‌നമില്ല.
ഇത്‌ പാലത്തിന്റെ അടിത്തട്ടിലേക്ക്‌ എത്തിയാല്‍ കൂടുതല്‍ പ്രശ്‌നമാകും. റാന്നി-കോഴഞ്ചേരി പാതയില്‍ നിന്ന്‌ പേരൂച്ചാല്‍ പാലത്തിലേക്കു തിരിയുന്ന ഭാഗത്ത്‌ ടാറിങ്‌ പലയിടത്തും പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്‌. കമ്പിയും മെറ്റലുകള്‍ തെളിഞ്ഞു കാണുന്ന തരത്തിലാണ്‌ ഈ ഭാഗം. അറ്റകുറ്റപ്പണികളും ഉപരിതല ടാറിങ്ങും നടത്തിയില്ലെങ്കില്‍ പുതമണ്‍ പാലത്തിന്റെ ഗതി ആകും ഇവിടെയും ഉണ്ടാവുക. കാട്ടൂര്‍ വഴി ഗതാഗതം തടഞ്ഞപ്പോള്‍ പെരൂച്ചാല്‍ വഴി കടത്തി വിട്ടു. ഇനി പെരൂച്ചാലിന്‌ അപകടം ഉണ്ടായാല്‍ എന്താകും സ്‌ഥിതി എന്നാണ്‌ നാട്ടുകാര്‍ ചോദിക്കുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...