കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തത്തിന് ഇന്ന് 34 വയസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തത്തിന് ഇന്ന് 34 വയസ്. 1988 ജൂലൈ 8 ന് കൊല്ലം പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍ – കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്‌ക്ക് മറിഞ്ഞുണ്ടായ അപകടമാണ് പെരുമണ്‍ ദുരന്തം. 105 പേര്‍ മരണപ്പെടുകയും ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടം നടന്ന് മൂന്ന് പതിറ്റാണ്ടു പിന്നിടുമ്പോഴും ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മ പെരുമണ്ണുകാരെ വിട്ടു മാറിയിട്ടില്ലെ.

ഇന്നേക്ക് 34 വര്‍ഷം മുമ്പ് കാലവര്‍ഷത്തിനൊപ്പം വീശി അടിക്കുന്ന കാറ്റില്‍ അഷ്ടമുടി കായലിലെ ഇളകി മറിയുന്ന ഓളപ്പരപ്പിലേക്ക് പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍ – കന്യാകുമാരി ഐലന്റ് എക്‌സ്പ്രസിന്റെ ബോഗികള്‍ യാത്രക്കാരുമായി പതിക്കുകയായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഈ ട്രെയിനപകടത്തിന്റെ അടിസ്ഥാനം എന്താണെന്നതുസംബന്ധിച്ച അവ്യക്തത ദുരന്തത്തിന്റെ 34 ാമത് വര്‍ഷവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.അപകടം നടക്കുന്ന അന്നുവരെ കേട്ടുകേള്‍വിയില്ലാത്ത ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പഠന റിപ്പോര്‍ട്ട്.

നാട്ടുകാരും സന്നദ്ധസംഘടനകളും ജീവന്‍ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പെരുമണ്‍ ദുരന്തത്തില്‍പ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനങ്ങളിലും അന്ന് റെയില്‍വേയും സര്‍ക്കാരും അമ്ബേ പരാജയമായി എന്നതും ഇന്നും നിലനില്‍ക്കുന്ന ആക്ഷേപമാണ്. പുതിയ പാലത്തിലൂടെ ദുരന്ത സ്മരണകള്‍ മറന്ന് ട്രെയിനുകള്‍ ഓടുമ്പോള്‍ അധികാരികള്‍ ഈ ദുരന്തത്തെ അപ്പാടെ മറന്നതായാണ് ആക്ഷേപം.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

0
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വാഹനം ആവശ്യമുണ്ട് പത്തനംതിട്ട പ്രോഗ്രാം ഇംപ്ലിമെന്റെഷന്‍ യൂണിറ്റ് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഒരു...