പെരുമ്പളം പാലത്തിൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

പൂച്ചാക്കൽ : പെരുമ്പളം പാലത്തിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. നിർമാണത്തിന്റെ ഭാഗമായുള്ള ടാറിങ് ജോലികൾ പുരോഗമിക്കുന്നതിനാൽ പാലത്തിൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ 13 മുതൽ വ്യാഴാഴ്ച (15) വരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്കായി പാലത്തിന്റെ ഒരുവശത്തുകൂടി വാഹനങ്ങൾ കടത്തിവിടുമെന്ന് അധികൃതർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പാലത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും നടന്നുവരികയാണ്.

ടാറിങ് പൂർത്തിയാകുന്നതോടെ പെരുമ്പളത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കാനും വഴിയൊരുങ്ങും. ചേർത്തലയിൽനിന്ന് സർവീസ് തുടങ്ങാനാണ് നിലവിലെ പദ്ധതി. ചേർത്തലയിൽനിന്ന് അരൂക്കുറ്റി റോഡിലൂടെ പെരുമ്പളം പാലം കടന്ന് പെരുമ്പളത്തെത്തി യാത്രക്കാരെ കയറ്റിയശേഷം തോപ്പുംപടി വഴി ഹൈക്കോടതി ഭാഗത്തേക്ക് സർവീസ് നടത്താനാണ് ആലോചന. എന്നാൽ നിർദിഷ്ട റൂട്ടിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. ബസുകളുടെ സമയക്രമം ഉൾപ്പെടെയുള്ള കാര്യങ്ങളിലും അന്തിമ തീരുമാനമായിട്ടില്ല.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ ന്യൂനപക്ഷ സ്റ്റാർട്ടപ്പുകൾക്ക് 50 ലക്ഷം വരെ സർക്കാർ ഗ്രാൻ്റ്

0
ബെംഗളൂരു: സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് കരുത്തേകുന്നതിനായി രണ്ട് പുതിയ ഗ്രാന്റ്-ഇൻ-എയ്ഡ് പദ്ധതികൾ...

സിജെപിക്ക് എതിരായ സരിന്റെ പരാമർശം : സിപിഎമ്മിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: സിജെപിക്ക് എതിരായ സരിന്റെ പരാമർശത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. പിഴവ്...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റ് പിഴവ് : വിശദീകരണം തേടി റെയിൽവേ

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റിൽ പിഴവ് വന്ന സംഭവത്തിൽ...

പോലീസിനെ അമ്പരപ്പിച്ച് ജന്തര്‍ മന്തറില്‍ കയറി സിജെപിയുടെ മിന്നല്‍ സമരം ; പ്രവര്‍ത്തകരെ അറസ്റ്റ്...

0
ന്യൂഡല്‍ഹി : പോലീസിനെ അമ്പരപ്പിച്ച് സിജെപി വക്താക്കൾ ജന്തർ മന്തറിൽ കടന്നുകയറി....