പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തമ്മില്‍ കയ്യാങ്കളി. സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ആണ് ഏറ്റുമുട്ടിയത്. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസുകാരന് പരിക്കേറ്റു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കുട്ടമശ്ശേരിയിലും മുടിക്കലിലും താമസിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ് പരാതി പറയാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. പിആര്‍ഒ ഇവരുടെ പരാതി പരസ്പരം സംസാരിച്ച് പരിഹരിക്കുന്നതിന് ശ്രമം നടത്തുന്നതിനിടെ ഇവര്‍ അക്രമാസക്തരാകുകയായിരുന്നു.
ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസുകാരന്‍ എംഎസ് സനലിന്റെ കൈവിരലിന് പരിക്കേറ്റു. പിടിച്ചു മാറ്റുന്നതിനിടെ ട്രാന്‍സ് ജന്ററില്‍ ഒരാള്‍ കടിച്ചാണ് കൈവിരലിന് പരിക്കേറ്റത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ല. ഇതുമായി ബന്ധപ്പെട്ട് റിങ്കി, ഇര്‍ഫാന്‍ എന്നിവരെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസെടുത്തു.