പോലീസ് സ്റ്റേഷനിൽ ട്രാൻസ്ജെൻഡേഴ്സ് തമ്മിൽ കയ്യാങ്കളി ; പോലീസുകാരന് പരിക്ക്, 2 പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തമ്മില്‍ കയ്യാങ്കളി. സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ആണ് ഏറ്റുമുട്ടിയത്. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസുകാരന് പരിക്കേറ്റു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കുട്ടമശ്ശേരിയിലും മുടിക്കലിലും താമസിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ് പരാതി പറയാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. പിആര്‍ഒ ഇവരുടെ പരാതി പരസ്പരം സംസാരിച്ച് പരിഹരിക്കുന്നതിന് ശ്രമം നടത്തുന്നതിനിടെ ഇവര്‍ അക്രമാസക്തരാകുകയായിരുന്നു.

ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസുകാരന്‍ എംഎസ് സനലിന്റെ കൈവിരലിന് പരിക്കേറ്റു. പിടിച്ചു മാറ്റുന്നതിനിടെ ട്രാന്‍സ് ജന്ററില്‍ ഒരാള്‍ കടിച്ചാണ് കൈവിരലിന് പരിക്കേറ്റത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ല. ഇതുമായി ബന്ധപ്പെട്ട് റിങ്കി, ഇര്‍ഫാന്‍ എന്നിവരെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന്റെ ജനാല തുരന്ന് തുറന്ന് കവർച്ച ; ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരം മോഷ്ടിച്ചു

0
ചാരുംമൂട് : വീടിന്റെ ജനാലയുടെ കൊളുത്തുള്ള ഭാഗം തുരന്ന് ജനൽ തുറന്ന്...

അരൂർ – തുറവൂർ ഉയരപ്പാത : വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ; കോൺക്രീറ്റിങ് ശനിയാഴ്ച...

0
തുറവൂർ : അരൂർ തുറവൂർ ഉയരപ്പാത ശ്രീനാരായണ നഗറിന് സമീപം പില്ലർ...

സ്കൂൾവിദ്യാർഥി വൈദ്യുതാഘാതമേറ്റു മരിച്ച സംഭവം : ‘ജാഗ്രത പുലർത്തണം’ ; അസി. എൻജിനിയർക്ക് ശാസന...

0
കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്കൂൾ വളപ്പിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച...