Saturday, May 3, 2025 2:03 pm

പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് അഴിമതി : മുന്‍ പ്രസിഡന്‍റും സെക്രട്ടറിയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാ​വൂ​ര്‍ : കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ന്ന പെ​രു​മ്പാ​വൂ​ര്‍ അ​ര്‍ബ​ന്‍ സ​ര്‍വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റി​നെ​യും സെ​ക്ര​ട്ട​റി​യെ​യും ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ര്‍ ഉ​ള്‍പ്പെ​ടെ 16 പേ​രു​ടെ മു​ന്‍കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച ഹൈക്കോ ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. മു​ന്‍ പ്ര​സി​ഡ​ന്‍റ്​ പെ​രു​മ്പാ​വൂ​ര്‍ കാ​രാ​ട്ടു​പ​ള്ളി​ക്ക​ര എ​ട​ത്തോ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഇ.​എ​സ്. രാ​ജ​ന്‍ (55), സെ​ക്ര​ട്ട​റി പെ​രു​മ്പാ​വൂ​ര്‍ സു​ദ​ര്‍ശ​ന അ​വി​ട്ടം വീ​ട്ടി​ല്‍ കെ. ​ര​വി​കു​മാ​ര്‍ (65) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. വ്യാ​ജ രേ​ഖ​ക​ള്‍ നി​ര്‍മി​ച്ച് ഔ​ദ്യോ​ഗി​ക​സ്ഥാ​നം ദു​രു​പ​യോ​ഗം ചെ​യ്ത് സൊ​സൈ​റ്റി​ക്ക് 33,33,87,691 രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി​യെ​ന്ന കു​റ്റ​ത്തി​നാ​ണ് ഇ​വ​രു​ൾ​പ്പെ​ടെ 16 പേ​ര്‍ക്കെ​തി​രെ എ​റ​ണാ​കു​ളം ജോ​യ​ന്‍റ്​ ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പി​ന്നീ​ട് നി​ക്ഷേ​പ​ക​രി​ല്‍ ചി​ല​രും നി​ക്ഷേ​പ​ക സം​ര​ക്ഷ​ണ സ​മി​തി​യും പ​രാ​തി ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍ന്ന് കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തോ​ടെ 18 പേ​ര്‍ക്കെ​തി​രെ കു​റ്റം ചു​മ​ത്തു​ക​യും അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ചി​ല​ര്‍ മു​ന്‍കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ച​ത്. മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എം.​എ. സ​ലാം, എ​ന്‍.​എ. റ​ഹീം, ബാ​ബു​ജോ​ണ്‍ എ​ന്നി​വ​രും മു​ന്‍ സെ​ക്ര​ട്ട​റി പി.​എ​ച്ച്. ബീ​വി​ജ​യും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്. ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​തി​നാ​ല്‍ സ​ലാ​മി​ന്‍റെ​യും ബാ​ബു ജോ​ണി​ന്‍റെ​യും അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. മ​റ്റ്​ പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട മു​ന്‍ അം​ഗ​ങ്ങ​ളാ​യ എ​സ്. ഷ​റ​ഫി​നെ​യും വി.​പി. റ​സാ​ക്കി​നെ​യും ക്രൈം​ബ്രാ​ഞ്ച് മു​മ്പ് അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. റി​മാ​ൻ​ഡ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഇ​വ​ർ അ​ടു​ത്തി​ടെ പു​റ​ത്തി​ങ്ങി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെ​ർ​മി​റ്റി​ല്ലാ​തെ ഹ​ജ്ജി​നെ​ത്തി​യാ​ൽ 20,000 റി​യാ​ൽ പി​ഴ മു​ന്ന​റി​യി​പ്പുമായി സൗ​ദി ആ​ഭ്യ​ന്ത​ര വ​കു​പ്പ്

0
മ​ക്ക: പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ഹ​ജ്ജി​നെ​ത്തി​യാ​ൽ​ 20,000 റി​യാ​ൽ പി​ഴ​യാ​ണ്​ ശി​ക്ഷ​യെ​ന്ന്​​ സൗ​ദി...

മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത വിദ്യാര്‍ത്ഥി സംഘടന ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു

0
മണിപ്പൂര്‍: മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത വിദ്യാര്‍ത്ഥി സംഘടന ആഹ്വാനം ചെയ്ത...

പുതുശ്ശേരിഭാഗം മഹർഷിക്കാവ് മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം ഇന്നും നാളെയും നടക്കും

0
പുതുശ്ശേരിഭാഗം : മഹർഷിക്കാവ് മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം ഇന്നും നാളെയും...

തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടും ച​മ​യ പ്ര​ദ​ർ​ശ​ന​വും നാ​ളെ

0
തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടും ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​ന​വും ഞാ​യ​റാ​ഴ്ച ന​ട​ക്കും....