ബാറില്‍ പ്രശ്‌നമുണ്ടാക്കിയത് ചോദ്യം ചെയ്ത ജീവനക്കാരന് മര്‍ദ്ദനം ; സഹോദരങ്ങളായ പ്രതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബാറില്‍ പ്രശ്‌നമുണ്ടാക്കിയത് ചോദ്യം ചെയ്ത ജീവനക്കാരനെ മൊബൈല്‍ ഫോണ്‍ കൊണ്ട് മര്‍ദ്ദിച്ച് മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടാക്കിയ കേസില്‍ സഹോദരന്മാരായ പ്രതികളെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ മേലെ വെട്ടിപ്പുറം താന്നിക്കുഴിയില്‍ വീട്ടില്‍ സെബിന്‍ സാബു(29), സ്റ്റെഫിന്‍ സാബു(26) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട അമല ബാറിലാണ് സംഭവം. ബാറിനുള്ളില്‍ ഇരുവരും ചേര്‍ന്ന് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ചോദ്യം ചെയ്ത ജീവനക്കാരന്‍ കൊല്ലം ശൂരനാട് കക്കാക്കുന്ന് തൃക്കുന്നപ്പുഴ തെക്ക് വയലില്‍ തറയില്‍ വീട്ടില്‍ സോമരാജനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

സോമരാജന്റെ മൊഴിപ്രകാരം കേസെടുത്ത പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയും ബാറിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ പരിശോധിക്കുകയും ചെയ്തു. ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ ബാറില്‍ എത്തുകയും സംഭവത്തിനുശേഷം തിരിച്ചുപോവുകയും ചെയ്ത ഓട്ടോറിക്ഷ തിരിച്ചറിയുകയും അത് കേന്ദ്രീകരിച്ചു അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മുണ്ടുകോട്ടക്കല്‍ നിന്നും ഇന്ന് രാവിലെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സെബിന്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ 2017 ല്‍ രജിസ്റ്റര്‍ ചെയ്ത ലഹളയുണ്ടാക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ കേസിലും മലയാലപ്പുഴ സ്റ്റേഷനില്‍ 2020 ലെടുത്ത പച്ചമണ്ണ് കടത്തല്‍ കേസിലും 2022 ല്‍ രജിസ്റ്റര്‍ ചെയ്ത പച്ചമണ്ണ് കടത്തല്‍ കേസിലുംപ്രതിയായിട്ടുണ്ട്. സ്റ്റെഫിന്‍ 2017 ല്‍ രജിസ്റ്റര്‍ ചെയ്ത ലഹളയുണ്ടാക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ കേസില്‍ കൂട്ടുപ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...