പെരുമ്പാവുര്‍ : മലങ്കര യാക്കോബായ സുറിയാനി സഭ കോര്‍ എപ്പിസ്കോപ്പ ഔസേഫ് പാത്തിയ്ക്കല്‍ (85) അന്തരിച്ചു. യാക്കോബായ സഭ വൈദിക കോ ട്രസ്റ്റിയായ ഔസേഫ് പാത്തിയ്ക്കല്‍, പെരുമ്പാവുര്‍ മുനിസിപ്പല്‍ മുന്‍ കൗണ്‍സിലറും പ്രതിപക്ഷ ഉപ നേതാവുമായിരുന്നു.
സഭ വര്‍ക്കിങ് കമ്മിറ്റിയംഗം, മാനേജിങ് കമ്മിറ്റിയംഗം, ലീഗല്‍ സെല്‍ അംഗം, സഭ സമാധാന കമ്മിറ്റിയംഗം, അങ്കമാലി ഭദ്രാസന കൗണ്‍സില്‍ അംഗം, പെരുമ്പാവൂര്‍ എക്യുമെനിക്കല്‍ ക്ലര്‍ജി അസോസിയേഷന്‍ പ്രസിഡന്റ് , പാത്തിയ്ക്കല്‍ കുടുംബയോഗം പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
പരേതരായ ഫാദര്‍ പൗലോസ് പാത്തിയ്ക്കല്‍ – അന്നമ്മ ദമ്പതികളുടെ മകനാണ് ഫാദര്‍ ഔസേഫ് പാത്തിയ്ക്കല്‍. 1956 ജൂണ്‍ 30ന് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലിത്തയില്‍ നിന്നും കോറൂയോ പട്ടം സ്വീകരിച്ചു. 1961 മാര്‍ച്ച് 31 കശീശയായി. 1987ല്‍ ദമാസ്കസില്‍വെച്ച് മാര്‍ ഇഗ്നാത്തിയോസ് സക്കാ പ്രഥമന്‍ ബാവ കോര്‍ എപ്പിസ്കോപ്പയായി ഉയര്‍ത്തി.
പോത്താനിക്കാട്, തൃശൂര്‍ ചെമ്പുക്കാവ്, കിഴക്കമ്പലം, പിണ്ടിമന, ഏലൂര്‍, വേങ്ങൂര്‍, ഓടയ്ക്കാലി, കല്‍ക്കുരിശ്, ആലുവ യു.സി കോളജ്, ആലുവ തൃക്കുന്നത്ത്, ചെറിയ വാപ്പാലശ്ശേരി, അകപ്പറമ്പ് , പിറവം, പെരുമ്പാവൂര്‍, ടൊറന്‍റോ എന്നിവിടങ്ങളിലെ ദേവാലയങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഒഡീഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ റൂര്‍ക്കല, ജംഷഡ്പൂര്‍, കന്‍സ് ബഹാര്‍, ബുര്‍ള, ഹിറാക്കുഡ്, സാമ്പല്‍പൂര്‍ തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു.
മക്കള്‍ – എബ്രഹാം ജോസഫ്, ജോര്‍ജ് ജോസഫ് (പാത്തിയ്ക്കല്‍ ഓട്ടോ സ്റ്റോഴ്സ് ആന്‍ഡ് പാത്തിയ്ക്കല്‍ ഓട്ടോ ഏജന്‍സി), പരേതനായ പോള്‍ ജോസഫ്, ഫാദര്‍ ജോണ്‍ ജോസഫ് (വികാരി, മംഗലുത്തുനട സെന്റ് ജോര്‍ജ്ജ് ചാപ്പല്‍, അന്ന.
മരുമക്കള്‍ – ലിസി വള്ളിക്കാടില്‍ മഴുവന്നൂര്‍, മെറീന എടപ്പങ്ങാട്ടില്‍ മുളന്തുരുത്തി, ഷാബു പോള്‍, കാഞ്ഞിരവേലി, രജന പേന്താലയില്‍, വേളൂര്‍ (എച്ച്.എസ്.എസ്.ടി, എം.സി.എംഎച്ച്.എസ്.എസ് പട്ടിമിറ്റം). സഹോദരങ്ങള്‍ – ഷെവലിയാര്‍ പൗലോസ് പാത്തിയ്ക്കല്‍, അമ്മിണി വര്‍ഗീസ് പൊയ്ക്കാട്ടില്‍.