ഭോപ്പാലിലെ ആശുപത്രിയിൽ കൊവിഡ് രോഗിയെ പുരുഷ നഴ്സ് ബലാത്സംഗം ചെയ്തു : 43കാരി മരണത്തിന് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മധ്യപ്രദേശിലെ ഭോപ്പാലിൽ സർക്കാർ ആശുപത്രിയിൽവെച്ച് കൊവിഡ് രോ​ഗിയെ പുരുഷ നഴ്സ് ലൈം​ഗികമായി പീഡിപ്പിച്ചതായി പോലീസ്. 24 മണിക്കൂറിനുള്ളിൽ ഈ രോ​ഗി മരണത്തിന് കീഴടങ്ങിയെന്നും പോലീസ് വ്യക്തമാക്കി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷം വ്യാഴാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതോടെയാണ് ഈ ക്രൂരത ലോകമറിയുന്നത്.

ഏപ്രിൽ ആറിനാണ് 43കാരിയായ സ്ത്രീയെ കൊവിഡ് ബാധിച്ച് ഭോപ്പാൽ മെമ്മോറിയൽ ആന്റ് റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അധികം വൈകാതെ സ്ത്രീയുടെ നില ​ഗുരുതരമാകുകയും ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ മരണത്തിന് കീഴടങ്ങി.

40കാരനായ സന്തോഷ് അഹിർവാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഭോപ്പാൽ സെൻട്രൽ ജയിലിലേക്ക് മാറ്റി. മരിക്കുന്നതിന് മുമ്പ് നൽകിയ പരാതിയിൽ തന്റെ പേര് പുറംലോകമറിയതരുതെന്ന് സ്ത്രീ വ്യക്തമാക്കിയിരുന്നതിനാലാണ് സംഭവം പുറത്തുവിടാതിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

പ്രതി നേരത്തേ 24 കാരിയായ നഴ്സിനെ ലൈം​ഗികമായി അപമാനിച്ചിരുന്നു. ഡ്യൂട്ടി സമയത്ത്  മദ്യപിച്ചതിന് സസ്പെന്റ് ചെയ്തിട്ടുമുണ്ട്. 1984 ലെ ഭോപ്പാൽ വാതക ദുരന്തത്തെ അതിജീവിച്ച വ്യക്തിയാണ് മരിച്ച 43കാരി. വാതക ദുരന്തത്തെ അതിജീവിച്ചവരുടെ സംഘടന ബിഎംഎച്ച്ആർസിയിലെ കൊവിഡ് വാ‍ർഡുകളിലെ ദുരിതത്തെക്കുറിച്ച് ശക്തമായ ഭാഷയിൽ അധികൃതർക്ക് കത്തെഴുതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...