അത്തിക്കയം : അവതാളത്തിലായി പെരുനാട്–അത്തിക്കയം ശുദ്ധ ജലപദ്ധതി. നിര്‍മാണം തുടങ്ങി 8 വര്‍ഷം പിന്നിട്ട പദ്ധതിയാണിത്. 2 മാസം മുൻപു പദ്ധതി കമ്മിഷൻ ചെയ്യുമെന്നു പറഞ്ഞിരുന്നതാണ്. എന്നാൽ അവസാനഘട്ട നിർമാണം ഇതുവരെ പൂർത്തിയാക്കാൻ കഴിയുന്നില്ല. ഇഴഞ്ഞും മുടങ്ങിയും ജോലികൾ നീളുകയാണ്. അടുത്ത വരൾച്ചക്കാലത്തും പദ്ധതി മലയോരവാസികൾക്കു പ്രയോജനപ്പെടുമെന്ന് ഉറപ്പില്ല.
പമ്പാനദിയിലെ പൂവത്തുംമൂട് പമ്പ് ഹൗസിൽ നിന്നു വെള്ളം പമ്പ് ചെയ്തു ബഥനിമലയിലെ പ്ലാന്റില്‍ ശുദ്ധീകരിച്ചു ബഥനിമല, മഠത്തുംമൂഴി, ഇടപ്ര, കോട്ടൂപ്പാറ, മുണ്ടൻമല, അത്തിക്കയം ചെമ്പനോലി, പഞ്ചാരമുക്ക് എന്നീ സംഭരണികളിലൂടെ വിതരണം നടത്തുകയാണു ലക്ഷ്യം. പുതുതായി നിർമിച്ച മുണ്ടൻമല, ചെമ്പനോലി, പഞ്ചാരമുക്ക് എന്നീ സംഭരണികളിൽ ഒഴികെ പ്ലാന്റിൽ നിന്നു ശുദ്ധീകരിച്ച വെള്ളം എത്തിച്ചു വിതരണം നടത്തുന്നുണ്ട്. മുണ്ടന്‍മല, ചെമ്പനോലി, പഞ്ചാരമുക്ക് എന്നീ സംഭരണികളിൽ പൈപ്പുകൾ പൂർണമായി ബന്ധിപ്പിച്ചിട്ടില്ല. പഞ്ചാരമുക്കിൽ വൈദ്യുതി ലഭ്യമാക്കിയിട്ടില്ല.
സംഭരണി നിർമിച്ചു പെയിന്റും പൂശിയ ശേഷം മലയിറങ്ങിയ ജലഅതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷൻ ഉദ്യോഗസ്ഥർ പിന്നീട് ഇവിടേക്കെത്തിയിട്ടില്ലെന്നു സമീപവാസികൾ പറയുന്നു. സംഭരണി നിർമിച്ച സ്ഥലത്തെത്താൻ നല്ല വഴിപോലുമില്ല. പൂവത്തുംമൂട് പമ്പ് ഹൗസിന്റെ നവീകരണം തുടങ്ങിയിരുന്നു. നിലവിലുള്ളതിനോടു ചേർന്നാണ് പുതിയതും നിർമിച്ചത്. ശേഷി കൂടിയ ട്രാൻസ്ഫോമർ, പമ്പ് എന്നിവ സ്ഥാപിക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല.
അത്തിക്കയം, പെരുനാട് എന്നീ വില്ലേജുകളാണു പദ്ധതിയുടെ പരിധിയിൽ വരുന്നത്. പദ്ധതി മേഖലകളിൽ പൈപ്പുകൾ കുഴിച്ചിട്ടിട്ട് 2 വർഷത്തിലധികമായി. പുതുതായി ഇട്ട പൈപ്പുകളിൽ ഇതുവരെ തുള്ളി വെള്ളം എത്തിയിട്ടില്ല. ഒരു മാസം പിന്നിടുമ്പോൾ വേനൽ തുടങ്ങും. അന്നും ഇതേ സ്ഥിതി തന്നെയാകുമോ പൈപ്പുകൾക്കെന്നാണു ജനം ഉറ്റു നോക്കുന്നത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]
—————————————————————————————-