പെരുനാട് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് സാമൂഹിക ക്ഷേമം, പാർപ്പിടം, ചെറുകിട വ്യവസായം എന്നിവയ്ക്കു മുൻഗണന നൽകി 40.74 കോടി രൂപ വരവും 40.72 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് കമ്മിറ്റി പാസാക്കി. ഉൽപാദന മേഖലയിൽ 1.57 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സേവന മേഖലയിൽ പാർപ്പിടം, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാ സം, വൈദ്യുതി, വെള്ളം, എന്നിവ യ്ക്കായി 6.50 കോടി രൂപ വകയി രുത്തി. പെരുനാട് കക്കാട്ട് കോയിക്കൽ കടവിൽ നടപ്പാലം, തെരുവു വിളക്കുകൾ, ഗ്രാമീണ റോഡുകൾ എന്നിവയ്ക്കായി 6.53 കോടി രൂപയും വയോജന, ശിശു, സ്ത്രീ സൗഹൃദ ഗ്രാമങ്ങൾ നടപ്പാക്കുന്നതിനും തുക നീക്കിവച്ചിട്ടുണ്ട്.

പഞ്ചായത്ത് കേന്ദ്രീകരിച്ച് ‘ശബരീഗാഥ’ എന്ന പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 50
ഏക്കർ സ്ഥലം വാങ്ങി പഞ്ചായത്ത് ഭവൻ നിർമിക്കാനും ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളെയും എംപിമാർ, എംഎൽഎമാർ എന്നിവരെയും പങ്കെടുപ്പിച്ച് വിഭാവന ചെയ്യുന്ന പദ്ധതിക്ക് പ്രോജക്ട് റിപ്പോർട്ട്
തയാറാക്കുന്നതിനും തീരുമാനിച്ചു. 1,310 കോടി രൂപയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയായാൽ എല്ലാ പഞ്ചായത്തുകൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്യുക. വൈസ് പ്രസിഡന്റ് ഡി. ശ്രീകല ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് പി.എസ്.മോഹനൻ അധ്യക്ഷത വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം ; സുനിലിന്റെ മരണത്തിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ...

0
കോഴിക്കോട് : വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആക്രമണകാരിയായ...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...