പത്തനംതിട്ട : സ്‌കൂള്‍ ചായംപൂശി മോടിയാക്കിയ പത്തനംതിട്ട ജില്ലയിലെ പെരുനാട് ഗവ.എല്‍.പി സ്‌കൂളിലെ അധ്യാപികമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെയും ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെയും അഭിനന്ദനം. മാതൃകാപരമായ ദൗത്യം സ്വമേധയാ ഏറ്റെടുത്ത അധ്യാപികമാര്‍ക്ക് ഹൃദയംനിറഞ്ഞ ആശംസകളെന്ന് മന്ത്രി സി.രവീന്ദ്രനാഥ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ധനമന്ത്രി ഡോ.തോമസ് ഐസക്കും അധ്യാപികമാരുടെ സല്‍പ്രവര്‍ത്തിയെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. സ്‌കൂളിലെ ഹെഡ്മിസ്ട്രസ് കര്‍മല കുസുമം, അധ്യാപികമാരായ ഗീതാ സാമുവേല്‍, രാജിപോള്‍ ജോര്‍ജ്, എന്‍.ആര്‍.സുബി, എ.എസ് മിനി എന്നിവരാണ് തങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂള്‍ ഹാള്‍ സ്വന്തം പണം ഉപയോഗിച്ച് അവര്‍തന്നെ ചായംപൂശി മോടി പിടിപ്പിച്ചത്.
പെരുനാട് ഗവ.എല്‍.പി സ്‌കൂളിലെ അധ്യാപികമാര്‍ക്ക് മന്ത്രിമാരുടെ അഭിനന്ദനം
RECENT NEWS
Advertisment