പെട്ടിമുടി : 8 കുടുംബങ്ങൾക്ക് ഭൂമി ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട 8 കുടുംബങ്ങൾക്കു കുറ്റ്യാർവാലിയിൽ ഞായറാഴ്ച ഭൂമി നൽകും. കലക്ടറുടെ നിർദേശപ്രകാരം പരിശോധന നടത്തിയ പ്രത്യേക സംഘമാണ് 8 പേരുടെ പട്ടിക തയാറാക്കിയത്.

ദുരന്തത്തിൽ തകർന്ന വീടുകളിൽ താമസിച്ചിരുന്ന മാലയമ്മാൾ, മുരുകേശ്വരി മുരുകേശൻ, പി.ദീപൻ, പി.ഗണേശൻ, എൻ.മുരുകൻ, കറുപ്പായി ഷൺമുഖയ്യ, സീതാലക്ഷ്മി കണ്ണൻ, സരസ്വതി രാസയ്യ എന്നിവർക്കാണ് 5 സെന്റ് ഭൂമി വീതം ലഭിക്കുക. ഇവരുടെ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടിരുന്നു.

ഞായറാഴ്ച രാവിലെ 9.30നു കുറ്റ്യാർവാലിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം.മണി ഇവർക്ക് അനുവദിച്ച സ്ഥലത്തിന്റെ പട്ടയവും അനുബന്ധ രേഖകളും കൈമാറും. ഈ സ്ഥലത്തു നിർമിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടലും അന്നു നടക്കും. ഈ 8 കുടുംബങ്ങൾക്കു വീടുകൾ നിർമിക്കാൻ കണ്ണൻ ദേവൻ കമ്പനി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...