ദില്ലി: കവര്‍ച്ചാ കേസില്‍ എറണാകുളം സിജെഎം കോടതി അധികാര പരിധി മറികടന്നു ശിക്ഷ വിധിച്ചു എന്നാരോപിച്ചു നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നു സുപ്രീംകോടതി. കവര്‍ച്ച കേസിലെ പ്രതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി തീരുമാനം. തനിക്ക് എതിരായ കേസ് വ്യാജമാണെന്നും കേസിൽ അധികാരപരിധി കടന്ന് ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചെന്നുമാണ് ഹർജിയിൽ പറയുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 394 പ്രകാരം കവർച്ചാ കേസിൽ ജീവപര്യന്തമോ, പത്തു വർഷമോ പിഴയോ ആണ് പരാമവധി ശിക്ഷ. എന്നാൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയ്ക്ക് ഈ വകുപ്പിൽ ശിക്ഷ വിധിക്കാനാകില്ലെന്നും അത് ചെയ്യേണ്ടത് സെക്ഷൻസ് കോടതികളാണെന്നും ഹർജിക്കാരനായി അഭിഭാഷകരായ ടോമി ചാക്കോ, എ ഗുരുദത്ത എന്നിവർ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ച ജസ്റ്റീസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു.
കേസില്‍ പ്രതിയായ വ്യക്തി ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പോലീസില്‍ കീഴടങ്ങേണ്ടതില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 1998 ജൂലൈയില്‍ എറണകുളത്ത് പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന ഒരു വ്യക്തിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം കഴുത്തില്‍ കിടന്ന മാലയുമായി പ്രതി കടന്നു കളഞ്ഞു എന്നതാണ് കേസ്. എന്നാല്‍, കേസില്‍ പോലീസിന്റെ വാദങ്ങളൊന്നും തന്നെ ശരിയല്ലെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്.
അക്രമത്തിനിരയായി എന്നു പറയുന്ന വ്യക്തിക്ക് അക്കാര്യം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ രേഖകളൊന്നും തന്നെയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 25 വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ ഇപ്പോള്‍ 54 വയസായ തന്നെ വിട്ടയക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. കേസിൽ മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷം തടവാണ് വിധിച്ചത്. ഇത് ഹൈക്കോടതി രണ്ട് വർഷമാക്കിയിരുന്നു. ഇതിനെതിരെയാണ് ഹർജി സുപ്രീം കോടതിയിൽ എത്തിയത്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
END ———————————————————