ന്യൂഡല്‍ഹി : സ്ഥലങ്ങളുടെ പുനർനാമകരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അപേക്ഷ സമർപ്പിച്ച് ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ഹർജിക്കാരൻ. വിദേശ ആധിപത്യക്കാലത്തെ ആയിരം സ്ഥലങ്ങൾ പുനർനാമകരണം ചെയ്യണമെന്ന് ആവശ്യം. ഇതിനായി കമ്മീഷൻ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ. ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. നേരത്തെ ഈ ഹർജി കടുത്ത വിമർശനത്തോടെ സുപ്രീം കോടതി തളളിയിരുന്നു. ഹർജിക്കാരന് കോടതി മുന്നറിയിപ്പും നൽകിയിരുന്നു. ബിജെപി നേതാവ് ആശ്വനി കുമാർ ഉപാധ്യയാണ് അപേക്ഷ നൽകിയത്.
സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്നാണ് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞത്. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ചോദിച്ചിരുന്നു. ഹർജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമമെന്ന് ഡിവിഷൻ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. കേരളത്തിൽ ഹിന്ദു രാജാക്കന്മാർ മറ്റു മതങ്ങൾക്ക് ആരാധനയലങ്ങൾ പണിയാൻ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്ന് ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് പറഞ്ഞു. ഹിന്ദുത്വത്തിന്‍റെ മഹത്വം മനസിലാക്കാൻ ശ്രമിക്കണമെന്നും കോടതി തീരുമാനം ശരിയാണെന്ന് ഹർജിക്കാരന് പിന്നീട് മനസിലാകുമെന്നും കോടതി പറഞ്ഞിരുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.