പത്തനംതിട്ട : കോവിഡ് മഹാമാരിയുടെ കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് പെട്രോൾ ഡീസൽ വില വർദ്ധനയിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു. പെട്രോൾ ഡീസൽ വില വർദ്ധനയിലും പ്രവാസികളോട് സർക്കാർ കാട്ടുന്ന അവഗണനക്കെതിരെയും ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. എ അഷ്‌റഫ്, രാജു നെടുവേലിമണ്ണിൽ, മുഹമ്മദ് ബൈജു, ബിജോയ് ടി മാർക്കോസ്, ജോജി നാരങ്ങാനം എന്നിവർ പ്രസംഗിച്ചു.
മോദിയും പെട്രോളിയം കമ്പനികളും നടത്തുന്നത് തീവെട്ടിക്കൊള്ള ; ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്
RECENT NEWS
Advertisment