കോവിഡിൽ നിന്ന് മോചനം എപ്പോഴെന്ന് അറിയില്ല, ധീരമായി മുന്നോട്ട് പോകണം : പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യം കോവിഡിന്റെ പിടിയിൽ നിന്ന് എന്നു മോചനം നേടുമെന്ന് വ്യക്തമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധിഘട്ടങ്ങളിൽ നമ്മൾ ധീരമായി നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളിക്കൾക്കുള്ള യു പി സർക്കാരിന്റെ തൊഴിൽപദ്ധതി ‘ആത്മനിർഭർ യു പി റോസ്ഗാർ യോജന’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിരോധത്തിൽ യു പി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യൂറോപ്യൻ രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ ഉത്തർപ്രദേശ് കോവിഡ് പ്രതിരോധം നടത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാസ്‌ക് ധരിക്കലും പ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും ഗരീബ് കല്യാൺ റോസ്ഗാർ യോജന രാജ്യത്തെ സ്വയംപര്യാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ യു പിയിലെ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആത്മനിർഭർ യു പി റോസ്ഗാർ യോജന പദ്ധതി. 31 ജില്ലകളിലായി 1.25 കോടി തൊഴിലാളികൾക്ക് 125 ദിവസത്തെ പ്രചാരണത്തിലൂടെ നേട്ടമുണ്ടാക്കാനാവും. പദ്ധതിയുടെ ഭാഗമായി 5000 തൊഴിലാളികൾക്ക് ഉപകരണങ്ങളും മറ്റും വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...