അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്നും ചാടി യു.കെ സ്വദേശി ആത്മഹത്യ ചെയ്ത സംഭവം : വിമര്‍ശനവുമായി ദീപാ നിശാന്ത്

For full experience, Download our mobile application:
Get it on Google Play

 കൊച്ചി : അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്നും ചാടി യു.കെ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി ദീപാ നിശാന്ത് രം​ഗത്ത്. മഠത്തിലെ പല ആത്മഹത്യകളിലൊന്നായി ഇതും മാഞ്ഞുപോകുമായിരിക്കുമെന്ന് അവര്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.

ഇവര്‍ ഉച്ചയക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും രാത്രി എല്ലാവരും ഭജനയ്ക്ക് പോയ സമയത്താണ് ആത്മഹത്യയെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും ഭജനയ്ക്ക് പോകുന്നുവെന്നത് യുക്തിഭദ്രമായ വിശദീകരണം തന്നെയെന്ന് ദീപാ കുറിച്ചു.

”യു.കെ സ്വദേശിയായ സ്റ്റെഫേഡ് സിയോന എന്ന 45കാരി അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി ‘ആത്മഹത്യ’ ചെയ്തു.

സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതര്‍ വിശദീകരിക്കുന്നത്. ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തില്‍ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തതില്‍ മന:പ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വിഷമത്തിലാണത്രേ ആത്മഹത്യ ചെയ്തത്.

ഉച്ചയ്ക്കും ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചിരുവെന്നും അതിനെത്തുടര്‍ന്ന് പോലീസെത്തിയിരുവെന്നും രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനക്കുപോയ സമയത്താണ് ഇവര്‍ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാര്‍ത്ഥനക്ക് പോകുന്നുവെന്ന്! യുക്തിഭദ്രമായ വിശദീകരണം തന്നെ!

ഈ കൊറോണ സമയത്ത് എന്ത് കൂട്ട പ്രാര്‍ത്ഥനയാണുള്ളത്?

അവിടെ എത്ര അന്തേവാസികളുണ്ടായിരുന്നു?

അവരില്‍ എത്ര വിദേശികളുണ്ട്?

എത്ര സ്വദേശികളുണ്ട്?

അവരുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ എന്താണിത്ര മടി?

ഈ സംഭവം അതര്‍ഹിക്കുന്ന ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കെന്താണിത്ര മടി?

പിറന്നാളിന് പരസ്യം കിട്ടില്ലാന്നുള്ള പേടിയാണോ കാരണം?

ഏതെങ്കിലും ചാനലില്‍ ഈ വിഷയത്തെപ്പറ്റി ചര്‍ച്ച നടന്നിട്ടുണ്ടോ?

പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടോ?

ഒടുവില്‍ മഠത്തിലെ പല ‘ആത്മഹത്യ’കളിലൊന്നായി ഇതും മാഞ്ഞു പോകുമായിരിക്കും!” ദീപാ നിശാന്ത് ഫേയ്സ്ബുക്കില്‍ കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...