പത്തനംതിട്ട : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തെ തുടർന്ന് സാധാരണ ജനങ്ങൾ ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുകയാണന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ പറഞ്ഞു. അമിതമായ പെട്രോൾ, ഡീസൽ , പാചക വാതക വില വർധനവിനെതിരെ ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയൻ (ഐ.എൻ.റ്റി.യു.സി) ജില്ലാ കമ്മറ്റി നടത്തിയ ഹെഡ് പോസ്റ്റാഫീസ് മാർച്ച് ഉത്ഘാടനം ചെയ്യുകയായിക്കുന്നു അദ്ദേഹം.
വില വർധനവ് ഇത്രയുമായിട്ടും നികുതിയെങ്കിലും കുറച്ച് ജനങ്ങളെ സഹായിക്കേണ്ട സർക്കാരുകൾ ഇപ്പോഴും വില വർധനവിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ജനങ്ങൾ എന്തും സഹിച്ചു കൊള്ളുമെന്നുള്ള അഹങ്കാര മനോഭാവം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില കുറയ്ക്കാൻ പല സംസ്ഥാനങ്ങളും സംസ്ഥാന നികുതി കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ കേരളം അതിന് തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്ര തികരിക്കണമെന്നും ശിവദാസന്‍ നായര്‍ ആഹ്വാനം ചെയ്തു.
യുണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ.എ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി. ഷെറീഫ് , ജോയിന്റ് സെക്രട്ടറി നാസർ തോണ്ടമണ്ണിൽ, ഷിജു അഞ്ചക്കാല, യൂസഫ് വലഞ്ചുഴി, അഷറഫ് മുരുപ്പേൽ , ബെന്നി അഞ്ചക്കാല , സി സുലൈമാൻ, കെ വിനോദ് , സുധീര്‍ വലംചുഴി , മനോജ് കുമ്പളവേലിൽ, രാജു പുതിയത്ത് എന്നിവർ പങ്കെടുത്തു.