പോപ്പുലര്‍ ഫ്രണ്ടിനായി ഹവാല ഇടപാട് നടത്തിയ മലയാളിയടക്കം 5 പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അക്കൗണ്ടുകളെല്ലാം കേന്ദ്രം മരവിപ്പിച്ചതോടെ പണം കണ്ടെത്താന്‍ ഹവാലാ ഇടപാടുകള്‍ തുടങ്ങിയിരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട്. പോപ്പുലര്‍ ഫ്രണ്ടിനായി ഹവാല ഇടപാട് നടത്തിയ മലയാളിയടക്കം 5 പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശി കെ.എം. ആബിദ് ആണ് പിടിയിലായ മലയാളി. കേരളത്തിന് പുറമെ കര്‍ണ്ണാടക, ബീഹാര്‍ സംസ്ഥാനങ്ങളില്‍ വേരോട്ടമുള്ള പി.എഫ്.ഐ ഫണ്ടിംഗ് ശൃംഖലയാണ് എന്‍.ഐ.എ തകര്‍ത്തത്. അറസ്സിലായ മറ്റുള്ളവര്‍ കര്‍ണ്ണാടക സ്വദേശികളായ മുഹമ്മദ് സിനാന്‍, സര്‍ഫറാസ് നവാസ്, ഇഖ്ബാല്‍, എം. അബ്ദുല്‍ റഫീഖ് എന്നിവരാണ്.

കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ കാസര്‍ഗോഡ്, ദക്ഷിണ കന്നഡ എന്നിവിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. എട്ട് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ ഹവാല ഇടപാടുകളുടെ വിശദാംശങ്ങളടങ്ങിയ രേഖകളും നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. ഇഖ്ബാലിന്‍റെ നേതൃത്വത്തില്‍ ദുബായില്‍ നിന്ന് പണം സ്വരൂപിച്ച്‌ മുഹമ്മദ് സിനാന്‍, അബ്ദുല്‍ റഫീഖ്, ആബിദ് എന്നിവര്‍ക്ക് കൈമാറുകയായിരുന്നു. ഈ പണം സര്‍ഫറാസ് നവാസ്, മുഹമ്മദ് സിനാന്‍ എന്നിവര്‍ ബാങ്കില്‍ നിക്ഷേപിച്ചത് എന്‍.ഐ.എ കണ്ടെത്തി.

2022 ജൂലായില്‍ ബീഹാറിലെ കിഴക്കന്‍ ചമ്പാര ജില്ലയില്‍ ഫുല്‍വാരിഷെരിഫിലെയും മോത്തിഹാരിയിലെയും പി.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. ചമ്പാരയിലെ ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായും കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫുല്‍വാരി ഷെരീഫ് കേസിന്‍റെ ഭാഗമായുളള അന്വേഷണത്തിനിടയിലാണ് തീവ്രവാദ പ്രവര്‍ത്തനത്തിനായുള്ള ഹവാല ഫണ്ടിംഗ് കണ്ടെത്തിയത്. സാമ്പത്തിക സഹായം കിട്ടുന്ന വഴികളെല്ലാം അടച്ച്‌ പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ ; മുരളീധരന് മറുപടിയുമായി വീണ ജോർജ്

0
പത്തനംതിട്ട : പകർച്ചവ്യാധി വ്യാപനത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്....

കുവൈത്തിൽ ബാച്ചിലർമാർക്ക് കുരുക്ക് മുറുകുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിലെ കുടുംബ-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നതിനെതിരെ കർശന...

കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് മതമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് എം.എ ബേബി

0
കോഴിക്കോട്: കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് മതമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി...

മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാന്‍ വീല്‍ചെയറില്‍ കോടതിയില്‍ എത്തിച്ച വൃദ്ധ മാതാവിനോട്‌ പത്തനംതിട്ടയിലെ കോടതിയും...

0
പത്തനംതിട്ട : മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാനും മൊഴിനല്‍കാനും  വീല്‍ചെയറില്‍ കോടതിയില്‍...