ആലപ്പുഴ : പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിനിടെ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ആലപ്പുഴയില്‍ നടന്ന റാലിയില്‍ ഒരാളുടെ തോളിലേറിയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്. കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ മതഭീകരത കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
“അരിയും മലരും വാങ്ങിച്ച് വീട്ടില്‍ കാത്തുവച്ചോളോ…ഒന്നുകൂടെ മറന്നടാ..ഒന്നുകൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ കാത്ത് വച്ചോളോ…വരുന്നുണ്ട്..വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാര്‍.. മര്യാദയ്ക്ക് ജീവിച്ചാല്‍, നമ്മുടെ നാട്ടില്‍ ജീവിക്കാം… മര്യാദയ്ക്ക്…മര്യാദയ്ക്ക്.. മര്യാദയ്ക്ക് ജീവിച്ചോ.. മദ്യാദയ്ക്ക് ജീവിച്ചില്ലേല്‍, നമുക്കറിയാം ആസാദി… മര്യാദയ്ക്ക്..മര്യാദയ്ക്ക്.. മര്യാദയ്ക്ക് ജീവിച്ചോ..’ എന്നിങ്ങനെയാണ് കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്.