കെ എസ് ആർടിസി ഐക്യദാർഢ്യ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം നല്കുന്നതിലെ തുടർച്ചയായുള്ള കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ നേതൃത്വത്തില്‍ കെ എസ് .ആർ.ടി.സി ഐക്യദാർഢ്യ ദിനം ആചരിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പി എസ്. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കുറെ മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ സര്‍ക്കാരിന് വന്‍ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

ഭരണപക്ഷ സംഘടനകള്‍ ഉള്‍പ്പടെ തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് അടക്കമുള്ള പ്രതിക്ഷേധ പരിപാടികള്‍ നടത്തിയിരുന്നു. ശമ്പളം നല്‍കുന്നതിനായി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം വരെ ധനകാര്യ വകുപ്പ് ഉന്നയിച്ചിരുന്നു. ഇത് സാധ്യമാകാതെ വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ 30 കോടി അനുവദിക്കുകയായിരുന്നു. അതിനു ശേഷമാണ് കഴിഞ്ഞ മാസത്തെ ശമ്പളo വിതരണം നടത്തിയത്. പി.ജെ ജോസുകുട്ടി അധ്യക്ഷത വഹിച്ചു. ടി.ടി അനീഷ് പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...