Saturday, May 10, 2025 7:49 pm

പിജി ഡോക്ടറുടെ കൊലപാതകം : തൃണമൂല്‍ രാജ്യസഭാംഗം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി രാജിവെച്ചു. തൃണമൂലിന്റെ രാജ്യസഭാ എംപി ജവഹര്‍ സിര്‍ക്കാര്‍ ആണ് രാജിവെച്ചിരിക്കുന്നത്. മമത സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചാണ് സിര്‍ക്കാറിന്റെ നടപടി. അഴിമതിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്തില്‍ നിരാശയെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്ക് അയച്ച കത്തില്‍ സിര്‍ക്കാര്‍ പറഞ്ഞു. ഉന്നത സ്ഥാനം വഹിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അഴിമതി നടത്തുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും സിര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ബംഗാളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ എംപി സ്ഥാനത്തില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടം തുടരുമെന്നും സിര്‍ക്കാര്‍ അറിയിച്ചു. ആര്‍ജി കറിലെ സംഭവത്തില്‍ കാര്യമായ നടപടി സ്വീകരിക്കാത്ത മമത ബാനര്‍ജിയോട് കഴിഞ്ഞ കുറച്ചുനാളുകളായി സിര്‍ക്കാര്‍ പ്രതിഷേധത്തിലായിരുന്നു. മമത ബാനര്‍ജിയോട് സംസാരിക്കാന്‍ പോലും സിര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ആര്‍ജി കറില്‍ ഓഗസ്റ്റ് ഒന്‍പതിനാണ് ട്രെയിനി ഡോക്ടര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ച ശേഷമായിരുന്നു കൊല്‍ക്കത്ത പോലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായത്. ഡോക്ടറുടെ മാതാപിതാക്കളെ മൃതദേഹം കാണിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. ഇതോടെ കേസ് അട്ടിമറിക്കാന്‍ പോലീസ് ഇടപെടല്‍ നടത്തിയെന്ന ആരോപണമുയര്‍ന്നു. ഡോക്ടര്‍ക്ക് നീതി തേടി രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. ഒടുവില്‍ കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേസില്‍ സിബിഐ അന്വേഷണം അന്തിമഘട്ടത്തിലാണ്. പോലീസ് അറസ്റ്റ് ചെയ്ത സിവിക് വോളന്റീര്‍ സഞ്ജയ് റോയി മാത്രമാണ് സിബിഐയുടേയും പ്രതിപ്പട്ടികയിലുള്ളത്. കേസില്‍ സിബിഐ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അത്തിക്കയം പാലം നിർമ്മാണം വൈകിപ്പിച്ച കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ഒഴിവാക്കിയതായി അഡ്വ. പ്രമോദ് നാരായൺ...

0
റാന്നി: അത്തിക്കയം പാലം നിർമ്മാണം വൈകിപ്പിച്ച കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ഒഴിവാക്കിയതായി...

ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ

0
ദില്ലി: ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ. പാക്...

സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം

0
ദില്ലി: സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം. പഹൽഗാമിലെ...

പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ...