പത്തനംതിട്ട : കേരളത്തിലെ കൊള്ള സംഘത്തിന്റെ ഭരണം അവസാനിപ്പിക്കുക-ഡി.സി.സി. പ്രസിഡൻറ് അഡ്വ.കെ.സുരേഷ്കുമാർ. സമസ്ത മേഖലയിലൂടെയും നിരന്തരം കേരളജനതയെ കവർച്ച ചെയ്തുകൊണ്ടിരിക്കുന്ന സി.പി.എം ന്റെ കേരള ഭരണ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടപ്പരിയാരം വാർഡ് കൺവൻഷൻ ഡിസിസി വൈസ് പ്രസിഡൻറ് അഡ്വ.എ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.സി.മണ്ഡലം പ്രസിഡൻറ് കെ.പി.മുകുന്ദൻ മുഖ്യ പ്രഭാഷണം നടത്തി.
മുൻപഞ്ചായത്ത് പ്രസിഡൻറ് സാംസൻ തെക്കേതിൽ, അൺ ഓർഗനൈസിഡ് എപ്പോയിസ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി മനോഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് അബ്ദുൾ കലാം ആസാദ്, ഐ.എൻ.റ്റി.യു.സി.ബ്ലോക്ക് പ്രസിഡൻറ് അജിത് മണ്ണിൽ, ബ്ലോക്ക് സെക്രട്ടറി ബിനു, മണ്ഡലം യു.ഡി.എഫ്.ചെയർമാൻ പി.എം.ജോൺസൻ, സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് റെജി വാര്യാപുരം, വാർഡ് മെമ്പറൻമാരായ ഇന്ദിര ഈ.എ., വിൻസൺ ചിറക്കാല, മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ശ്രീകലാ റെജി, ഐ. ടി.കോർഡിനേറ്റർ സിനു ഏബ്രഹാം, മണ്ഡലം ജനറൽ സെക്രട്ടറി റോണി മേമുറിയിൽ, വാർഡ് പ്രസിഡന്റ് കെ.എ.രാജു, ബുത്ത് പ്രസിഡൻറ് സുനിൽ കെ.ബി.എന്നിവർ പ്രസംഗിച്ചു.