മനില : ഫിലിപ്പീന്‍സില്‍ കടത്തുബോട്ടിന് തീപിടിച്ച് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് മരണം. 157 പേരാണ് ‘ എം.വി മെര്‍ക്രാഫ്റ്റ് ” എന്ന കടത്തുബോട്ടിലുണ്ടായിരുന്നത്. തീപിടിത്തമുണ്ടായതിന് പിന്നാലെ കടലിലേക്ക് ചാടിയ 120 ലേറെ പേരെ രക്ഷപ്പെടുത്തി. അപകട കാരണം വ്യക്തമല്ല. പോളില്ലോ ദ്വീപില്‍ നിന്ന് ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയ്ക്ക് 60 കിലോമീറ്റര്‍ അകലെയുള്ള റിയല്‍ നഗരത്തിലേക്കായിരുന്നു കടത്തുബോട്ട് സഞ്ചരിച്ചത്. തുറമുഖത്തേക്ക് അടുക്കവെയാണ് തീപിടിത്തമുണ്ടായത്.
ഫിലിപ്പീന്‍സില്‍ കടത്തുബോട്ടിന് തീപിടിച്ച് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് മരണം
RECENT NEWS
Advertisment