ഫിലിപ്പോസ് മാർ യൗസോഫിയോസ് മെത്രാപ്പോലിത്ത, ബിഷപ്പ് ഡോ. സൈമൺ സ്ട്രേക്ക് പാലാത്ര, മുൻ എം എൽ എ ഡോ.ജോർജ്ജ് മാത്യു, മുൻ മന്ത്രി കെ. ജെ. ചാക്കോ കല്ലുകളം എന്നിവരെ അനുസ്മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഫിലിപ്പോസ് മാർ യൗസോഫിയോസ് മെത്രാപ്പോലിത്ത, ബിഷപ്പ് ഡോ. സൈമൺ സ്ട്രേക്ക് പാലാത്ര, മുൻ എം എൽ എ ഡോ.ജോർജ്ജ് മാത്യു, മുൻ മന്ത്രി കെ. ജെ. ചാക്കോ കല്ലുകളം എന്നീവരുടെ അനുസ്‌മരണ സമ്മേളനം നടത്തി. മധ്യതിരുവിതാംകൂർ വികസന കൗൺസിലിന്റെയും മുൻ എം എൽ എ ഡോ. ജോർജ്ജ് മാത്യൂ മെമ്മോറിയൽ ട്രസ്റ്റിന്റെയും പേരങ്ങാട്ട് മഹാകുടുംബയോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു അനുസ്‌മരണ സമ്മേളനം. ഡോ. ജോർജ്ജ് മാത്യു മെമ്മോറിയൽ ട്രസ്റ്റ് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം മലങ്കര ഓർത്തഡോക്സ് സഭ സീനിയർ വൈദീകനും മദ്ധ്യതിരുവിതാംകൂർ വികസന കൗൺസിൽ വൈസ് പ്രസിഡന്റുമായ റവ. ഫാദർ കെ. എ. ചെറിയാൻ  ഉൽഘാടനം ചെയ്‌തു.

ആദ്ധ്യാത്മിക രംഗത്തും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തികളായിരുന്നു ഫിലിപ്പോസ് മാർ യൗസോഫിയോസ് മെത്രാപ്പോലിത്ത, ബിഷപ്പ് ഡോ. സൈമൺ സ്ട്രേക്ക് പാലത്ര, ഡോ. ജോർജ്ജ് മാത്യൂ, കെ. ജെ. ചാക്കോ എന്നിവരെന്നും കാലങ്ങള്‍ കഴിഞ്ഞാലും ഇവരുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുമെന്നും റവ. ഫാദർ കെ. എ. ചെറിയാൻ പറഞ്ഞു. മദ്ധ്യതിരുവിതാംകൂർ വികസന കൗൺസിൽ പ്രസിഡന്റ് വിക്‌ടർ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. അനുസ്മ‌രണ സമ്മേളനത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പും നടത്തി.

മുളമൂട്ടിൽ കുടുംബയോഗം പ്രസിഡന്റ് റവ. മാത്യൂ ജോൺ, ഡോ. ജോർജ്ജ് മാത്യൂ മെമ്മോറിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി അഡ്വ. എൻ. ബാബു വർഗ്ഗീസ്, വൈ.എം.സി.എ ദേശീയ ട്രഷറർ റെജി ജോർജ്ജ്, കോഴഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് റോയി ഫിലിപ്പ്, ആനി ജോസഫ്, കുഞ്ഞുമോൻ കെങ്കിരേത്ത് പഞ്ചായത്ത് മെമ്പർമാരായ ജിബി തോമസ്, ഗ്രേസമ്മ തോമസ്, ബ്ലസ്സൻ സിയോൺ, സി. റ്റി. ജോൺ, ഡോ. ഹൈദ്രാസ്, പ്രസാദ് ടൈറ്റസ്, പ്രൊഫ. ഡോ. ജോർജ്ജ് മാത്യൂ, ചെറുകോൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് സണ്ണി മാത്യൂ, കെ. ആർ. അശോക് കുമാർ, ശ്രികുമാർ ഇരുപ്പക്കാട്ട്, പാസ്റ്റർ മോൻസി എബ്രഹാം, ഷിജിൻ വർഗ്ഗീസ്, ഡോ. റോഷ്‌നി മാത്യു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...