Wednesday, July 2, 2025 2:57 pm

ആദായ നികുതി ഇത് വരെ അടച്ചില്ലേ…? ഫോണ്‍ പേയിലൂടെ വളരെ എളുപ്പത്തില്‍ അടക്കാം

For full experience, Download our mobile application:
Get it on Google Play

2022-23 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും അടയ്‌ക്കാനുമുള്ള അവസാന തീയതി ജൂലൈ 31ആണ്. ഈ തിയതി ഇനി നീട്ടിത്തരില്ല എന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ അവസരത്തിൽ നികുതിദായകർക്ക് വളരെ എളുപ്പത്തിൽ ആദായനികുതി അടക്കാൻ സൗകര്യം ഒരുക്കിയിരിക്കുകയാണ് ഫോൺ പേ. ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനികളിൽ പ്രമുഖനാണ് ഫോൺ പേ. ഇൻകം ടാക്‌സ് പേയ്‌മെന്റ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചുകൊണ്ടാണ് ഫോൺ പേ നികുതിദായകർക്ക് സേവനം ഒരുക്കിയിരിക്കുന്നത്. ടാക്സ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുന്നതിലും എളുപ്പത്തിൽ ഫോൺ പേയിൽ നിന്ന് ഇടപാട് നടത്താമെന്ന് ഇവർ അവകാശപ്പെടുന്നു. ഫോൺ പേയും ഡിജിറ്റൽ B2B പേയ്‌മെന്റുകളും സേവന ദാതാക്കളുമായ പേ മെയ്റ്റും തമ്മിൽ സഹകരിച്ചാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ഫോൺ പേ പുതിയ ഫീച്ചർ കൊണ്ടുവന്നത്. ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ UPI ഉപയോഗിച്ചായിരിക്കും ഫോൺ പേയിൽ ആദായനികുതി ഇടപാട് നടത്താൻ സാധിക്കുക. ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് നികുതി അടച്ചാൽ 45 ദിവസത്തെ പലിശ രഹിത കാലയളവ് ലഭിക്കുമെന്നും വിവിധ ബാങ്കുകളുടെ പോളിസ് അനുസരിച്ച് നികുതി പേയ്‌മെന്റുകളിൽ റിവാർഡ് പോയിന്റുകൾ നേടാമെന്നും ഫോൺ പേ അവകാശപ്പെടുന്നു. എന്നാൽ ആദായ നികുതി അടക്കാനുള്ള സൗകര്യം മാത്രമാണ് ആപ്പ് ചെയ്ത് തരുന്നതെന്നും ഐടിആർ ഫയൽ ചെയ്യുന്നതിന് ഉപയോക്താക്കൾ സാധാരണ രീതി പിൻതുടരണമെന്നും ഫോൺ പേ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ഏറ്റവും പുതിയ ഫീച്ചറിന്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഫോൺ പേയിലെ മുതിർന്ന ഉദ്യോ​ഗസ്ഥരിൽ ഒരാളായ നിഹാരിക സൈഗാൾ പറഞ്ഞു. വളരെ ലളിതമായി ഇതുവഴി ഉപഭോക്തക്കൾക്ക് നികുതി അടക്കാമെന്നും നിഹാരിക കൂട്ടിച്ചേർത്തു.

ഫോൺ പേയിലൂടെ എങ്ങനെ ആദായനികുതി അടക്കാം എന്ന് പരിശോധിക്കാം. ആദ്യമായി നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ ഐഒഎസ് ഫോണിലോ ഫോൺ പേ ആപ്പ് തുറക്കുക. ആപ്പിന്റെ ഹോം പേജിൽ തന്നെ ഇൻകം ടാക്സിന്റെ ഐക്കണോടുകൂടി ഇതിനായുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. ഈ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങൾ ഏത് തരത്തിലുള്ള നികുതിയാണ് അടക്കാൻ താൽപര്യപ്പെടുന്നത് എന്ന് സെലക്ട് ചെയ്യുക. വർഷവും എന്നിവ നൽകുക. ശേഷം ആവിശ്യപ്പെട്ടിരിക്കുന്ന സ്ഥലത്ത് പാൻകാർഡ് വിശദാംശങ്ങളും ചേർക്കേണ്ടതാണ്. പിന്നാലെ അടയ്ക്കാനുള്ള മൊത്തം നികുതി തുക നൽകി ഇഷ്ടപ്പെട്ട പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കണം. പേയ്മെന്റ് വിജയകരമായിട്ടുണ്ടെങ്കിൽ അത് സ്ക്രീനിൽ കാണാൻ സാധിക്കും. ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ ഒരു യുണീക്ക് ട്രാൻസാക്ഷൻ റഫറൻസ് (UTR) നമ്പറിന്റെ രൂപത്തിൽ ലഭിക്കുന്നതാണ്. ശേഷം രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ തുക ടാക്സ് പോർട്ടലിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്.

അതിനിടെ ഇതിനകം ഐടിആർ ഫയൽ ചെയ്ത അർഹരായവർക്ക് റീഫണ്ട് അയയ്ക്കുന്നതിനുള്ള നടപടികൾ ആദായനികുതി വകുപ്പ് ആരംഭിച്ചു. ഇലക്ട്രോണിക് ടാക്സ് ഫയലിംഗിനായി വെബ്സൈറ്റിൽ പ്രവേശിച്ച് റീഫണ്ട് സ്റ്റാറ്റസ് ഓപ്ഷൻ തിരഞ്ഞെടുത്താൽ നികുതിദായകർക്ക് അവരുടെ റീഫണ്ടിന്റെ പുരോഗതി പരിശോധിക്കാൻ സാധിക്കുന്നതാണ്. ഇതിനായി ആദായ നികുതി ഇ-ഫയലിംഗ് പോർട്ടല്‍ സന്ദർശിക്കുക. യൂസർ ഐഡി, പാസ്‌വേഡ്, ജനന തീയതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാനാകുന്നതാണ്. മൈ അക്കൗണ്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഇതിൽ നിന്ന് റീഫണ്ട്/ഡിമാൻഡ് സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക. മൂല്യനിർണ്ണയ വർഷം, നില, റീഫണ്ട് നടക്കാത്തതിന്റെ കാരണം (എന്തെങ്കിലും ഉണ്ടെങ്കിൽ), പേയ്‌മെന്റ് രീതി എന്നിവ പോലുള്ള വിശദാംശങ്ങൾ ഇതിലൂടെ പരിശോധിക്കാൻ സാധിക്കും

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരുവുനായ ഭീതിയില്‍ വടശ്ശേരിക്കര

0
വടശ്ശേരിക്കര : വടശ്ശേരിക്കര ടൗണിലെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ, വ്യാപാര, സർക്കാർ...

ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​ട​നാ​ട്...

മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു

0
ചെന്നൈ: മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു. ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെയാണ്...