കോന്നി: കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 22ന് പൈ മതിപ്പുദിനം ആചരിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്ന് ഗണിതശസ്ത്ര ബിരുദത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ, റിപ്പബ്ലിക്കന്‍ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ സ്റ്റെഫി സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗവും, പാഠപുസ്തക നിര്‍മ്മാണ സമിതി അംഗവുമായ ജയലക്ഷ്മി പി. ക്ലാസ് നയിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അബിയ തോമസ് പൈയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
ഗണിത വഞ്ചിപാട്ട്, ഗണിത പ്രാര്‍ത്ഥന, ഗണിത സ്‌കിറ്റ്, ഗണിത ഓട്ടന്‍തുള്ളല്‍, ഓര്‍മ്മപരിശോധന, പ്രശ്‌നോത്തരി എന്നിവ കുട്ടികള്‍ അവതരിപ്പിച്ചു. പി.ടി.എ.പ്രസിഡന്റ് മനോജ് പുളിവേലില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീകുമാര്‍ ആര്‍, മാനേജ്‌മെന്റ് ട്രസ്റ്റ് അംഗം എസ്.സന്തോഷ് കുമാര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ രാജലക്ഷ്മി കെ.ആര്‍., ഗണിത ക്ലബ്ബ് കണ്‍വീനര്‍ അനിതകുമാരി എല്‍., ഗണിത ക്ലബ്ബ് സെക്രട്ടറി അതുല്യ ഉദയ്, മാതൃസമിതി പ്രസിഡന്റ് ഷിനി ടി., വൈസ് പ്രസിഡന്റ് അമ്പിളി പ്രമോദ് എന്നിവര്‍ പങ്കെടുത്തു.