പൈ മതിപ്പുദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 22ന് പൈ മതിപ്പുദിനം ആചരിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്ന് ഗണിതശസ്ത്ര ബിരുദത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ, റിപ്പബ്ലിക്കന്‍ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ സ്റ്റെഫി സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗവും, പാഠപുസ്തക നിര്‍മ്മാണ സമിതി അംഗവുമായ ജയലക്ഷ്മി പി. ക്ലാസ് നയിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അബിയ തോമസ് പൈയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

ഗണിത വഞ്ചിപാട്ട്, ഗണിത പ്രാര്‍ത്ഥന, ഗണിത സ്‌കിറ്റ്, ഗണിത ഓട്ടന്‍തുള്ളല്‍, ഓര്‍മ്മപരിശോധന, പ്രശ്‌നോത്തരി എന്നിവ കുട്ടികള്‍ അവതരിപ്പിച്ചു. പി.ടി.എ.പ്രസിഡന്റ് മനോജ് പുളിവേലില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീകുമാര്‍ ആര്‍, മാനേജ്‌മെന്റ് ട്രസ്റ്റ് അംഗം എസ്.സന്തോഷ് കുമാര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ രാജലക്ഷ്മി കെ.ആര്‍., ഗണിത ക്ലബ്ബ് കണ്‍വീനര്‍ അനിതകുമാരി എല്‍., ഗണിത ക്ലബ്ബ് സെക്രട്ടറി അതുല്യ ഉദയ്, മാതൃസമിതി പ്രസിഡന്റ് ഷിനി ടി., വൈസ് പ്രസിഡന്റ് അമ്പിളി പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...