നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കര കുറ്റിയാണിക്കാടില്‍ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരന്‍ മരിച്ചു. കുറ്റിയാണിക്കാട് സ്വദേശി അജയന്‍ (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഒറ്റശേഖരമംഗലം ഭാഗത്തുനിന്ന് നെയ്യാറ്റിന്‍കരയിലേക്ക് പോവുകയായിരുന്ന ഇറച്ചിക്കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ടായിരുന്നു അപകടം. കുറ്റിയാണിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച്‌ നടക്കുന്ന അന്നദാനത്തിന് സദ്യ വട്ടങ്ങള്‍ ഒരുക്കിയ ശേഷം അജയന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ആയിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ അജയനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആര്യന്‍കോട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. രണ്ടുമാസം മുമ്പും ഇവിടെ സമാനമായ അപകടം ഉണ്ടായിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാവിലെയുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കാല്‍നട യാത്രികന്‍ കൊല്ലപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ…?’ ; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

0
തിരുവനന്തപുരം : സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസുമായി ബന്ധപ്പെട്ട്...

ബജറ്റ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ

0
കൊച്ചി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി...

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...