സ്‌കൂൾ ക്യാമ്പസുകളിൽ ചിത്ര ശലഭങ്ങൾ ; ശലഭോദ്യാനം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്‌ച കായംകുളം ഗവൺമെന്റ് യു പി സ്‌കൂളിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

സ്‌കൂൾ ക്യാമ്പസുകളിൽ പൂമ്പാറ്റകൾ സമൃദ്ധമായി ഉണ്ടാകുന്ന രീതിയിൽ ചെടികൾ നട്ടു പരിപാലിക്കുന്നതിന്‌ നടപ്പാക്കുന്ന പദ്ധതിയാണ്‌ ശലഭോദ്യാനം. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി അധ്യാപക പ്രതിനിധികൾക്കും വിദ്യാർഥികൾക്കും ഓൺലൈൻ പരിശീലനം നൽകും. സ്‌കൂളുകളിൽ ശലഭ ക്ലബുകൾ രൂപീകരിക്കും.

പ്രകൃതിയുമായി ഇണങ്ങിച്ചേരാനും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താനും ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്‌തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഷഡ്പദങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളേയും പ്രോത്സാഹിപ്പിക്കും. ഇതിനായി ബ്രോഷറുകളും കൈപ്പുസ്‌തകങ്ങളും തയ്യാറാക്കും. മികച്ച പദ്ധതികൾക്ക് പുരസ്‌കാരങ്ങളും നൽകും. പ്രത്യേക ക്വിസ് പ്രോഗ്രാം, വെബിനാറുകൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...

പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതി ; സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ

0
മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി...