യൂണിയന്‍ അംഗത്വം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 13,000 രൂപ തട്ടിയെടുത്തു ; കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ മുല്ലപ്പള്ളിക്ക് പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോണ്‍ഗ്രസ് പ്രാദേശിക നേതാവില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കടലവില്‍പ്പനക്കാരിയുടെ പരാതി. വടകരയിലെ ഐഎന്‍ടിയുസി നേതാവിനെതിരെയാണ് പരാതി. നഗരത്തില്‍ കടലക്കച്ചവടം നടത്തുന്ന സ്ത്രീയാണ് പരാതി നല്‍കിയത്.

യൂണിയന്‍ അംഗത്വം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 3000 രൂപയും വായ്പയായി 10,000 രൂപയും തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഉന്തുവണ്ടി കച്ചവട യൂണിയനില്‍ അംഗത്വമെടുക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്നാണ് പണം വാങ്ങിയത്.

തൊഴിലാളി നേതാവായ ഇയാള്‍ ഉപദ്രവിക്കുമെന്ന് കരുതിയാണ് പണം നല്‍കിയത്. വിവാഹാഭ്യര്‍ഥനയുമായും നിരന്തരം ബുദ്ധിമുട്ടിച്ചു. ഇംഗിതത്തിന് വഴങ്ങില്ല എന്നായതോടെ പലതരത്തിലും ദ്രോഹിക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു.ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ശിങ്കിടികളായ ഉദ്യോഗസ്ഥരെക്കൊണ്ട് ഉപജീവന മാര്‍ഗമായ ഉന്തുവണ്ടി എടുത്ത് മാറ്റിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...