കോന്നി : കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. എലിമുള്ളുംപ്ലാക്കൽ കിഴക്കേതിൽ വീട്ടിൽ ജോയിമോനാണ് (44) പരുക്കേറ്റത്. രാവിലെ ഏഴ്മണിയോടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിന് എത്തിയ ജോയിമോനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇടതുകയ്യുടെ ഞരമ്പുകൾക്ക് സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോന്നിയില്‍ കാട്ടുപന്നിയുടെ ആക്രമണം ; ഒരാൾക്ക് പരുക്ക്
RECENT NEWS
Advertisment